Tuesday, 22 Jun, 7.50 pm Real News Kerala

കേരളം
കോവിന്‍ സൈറ്റില്‍ വാക്‌സിന്‍ സ്ലോട്ട് കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ പുതിയ വെബ്സൈറ്റ് അവതരിപ്പിച്ച്‌ കേരള പൊലീസ്

കോവിന്‍ സൈറ്റില്‍ വാക്‌സിന്‍ സ്ലോട്ട് കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ പുതിയ വെബ്സൈറ്റ് അവതരിപ്പിച്ച്‌ കേരള പൊലീസ്. vaccinefind.in എന്ന വെബ്‌സൈറ്റാണ് വാക്‌സിന്‍ സ്ലോട്ട് കിട്ടാന്‍ സഹായിക്കുക. ലാപ്ടോപ്പിലും മൊബൈല്‍ ഫോണിലും വാക്‌സിന്‍ സ്ലോട്ട് തിരയുന്നത് ഈ വെബ്സൈറ്റിലൂടെ വളരെ എളുപ്പമാവും എന്ന് കേരള പൊലീസ് അവകാശപ്പെടുന്നു.

ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകള്‍ കാണികുംമ്ബോള്‍, ഈ വെബ്സൈറ്റില്‍ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിന്‍ സ്ലോട്ടുകള്‍ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിന്‍റെ പ്രത്യേകത. വാക്‌സിന്‍ ലഭ്യമായ ദിവസങ്ങള്‍ പച്ച നിറത്തില്‍ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തില്‍ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.

വാക്‌സിന്‍ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് വാക്‌സിന്‍ വരുന്നത് പെട്ടെന്നു തന്നെ അറിയാന്‍ സാധിക്കുന്നു. അഥവാ സ്ലോട്ടുകള്‍ ലഭ്യമല്ലെങ്കില്‍, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിന്‍ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറില്‍ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും

ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താല്‍, പിന്നീട് ബ്രൌസര്‍ തുറക്കുമ്ബോള്‍ത്തന്നെ വാക്‌സിന്‍ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാന്‍ സാധിക്കും .നമ്മള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ ബ്രൗസറില്‍ സേവ് ചെയ്യുന്നതിലൂടെ വാക്‌സിന്‍ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകള്‍ കണ്ടെത്തുന്നതിന് 40 + ഫില്‍ട്ടറും, ഡോസ് 1 , ഡോസ് 2 ഫില്‍ട്ടറും സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

മലയാളം ഉള്‍പ്പടെ 11 ഭാഷകളില്‍ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബര്‍ഡോമും ചേര്‍ന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top