Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കുഞ്ഞിനെ വരെ വലിച്ചിഴച്ചു'; ഡിംപിളിനെതിരെ അധിക്ഷേപം, മറുപടിയുമായി അമ്മ

'കുഞ്ഞിനെ വരെ വലിച്ചിഴച്ചു'; ഡിംപിളിനെതിരെ അധിക്ഷേപം, മറുപടിയുമായി അമ്മ

Real News Kerala 4 years ago

നടി ഡിംപിള്‍ റോസിന്റെ യൂട്യൂബ് ചാനലിലെ വിഡിയോകള്‍ക്ക് അധിക്ഷേപ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ അമ്മ ഡെന്‍സി ടോണി രംഗത്ത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് ഡെന്‍സിയുടെ പ്രതികരണം.

ഇത്തരം കമന്റുകള്‍ ഒഴിവാക്കുകയാണ് ചെയ്യാറെന്നും എന്നാല്‍ ഡിംപിളിന്റെ കുഞ്ഞിനെ വരെ വലിച്ചിഴയ്ക്കാന്‍ തുടങ്ങിയതോടെയാണ് മറുപടി നല്‍കുന്നതെന്നും ഡെന്‍സി പറഞ്ഞു.

ഡിംപിളിന്റെ സഹോദരന്‍ ഡോണും നടി മേഘ്ന വിന്‍സെന്റും വിവാഹബന്ധം വേര്‍പിരി‍ഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഡിംപിളിനെയും കുടുംബത്തെയും അധിക്ഷേപിച്ച്‌ കമന്റുകള്‍ വരാന്‍ തുടങ്ങിയത്. ഡോണ്‍ പിന്നീട് വിവാഹിതനായി.

മേഘ്ന അഭിനയ രംഗത്ത് സജീവമാകുകയും ചെയ്തു. എന്നിട്ടും ചിലര്‍ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നു. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതെയാണ് ഡിംപിളും കുടുംബവും മുന്നോട്ട് പോയിരുന്നത്.

രണ്ടു വര്‍ഷമായി ഇത്തരം അധിക്ഷേപങ്ങള്‍ നടക്കുന്നു. എന്നാല്‍ അതൊക്കെ വിട്ടു കളയുകയാണ് പതിവ്. ഡിംപിളിന്റെ രണ്ടാം വരവിലും പതിവുപോലെ ഇത്തരം കമന്റുകള്‍ ഉണ്ടായി. പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നായിരുന്നു. ഒരാള്‍ തന്നെ പല പേരുകളില്‍ വന്നു കമന്റുകള്‍ ചെയ്യാറുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ സെഷന്‍സ് ബൈ സുസു എന്ന അക്കൗണ്ടിന്റെ ഉടമ ഡിംപിളിനെ അധിക്ഷേപിക്കുക മാത്രമല്ല, കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. ഡിംപിള്‍ അവസാനം ചെയ്ത വിഡിയോയ്ക്ക് അര മണിക്കൂറിനുള്ളില്‍ പത്തിലേറെ കമന്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നുണ്ടായത്. സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച്‌ ഡെന്‍സി പറഞ്ഞു.

'ആ കൊച്ചിന് നിങ്ങളെയാണല്ലോ അമ്മയായി കിട്ടിയത്', 'നഷ്ടപ്പെട്ട കുഞ്ഞിനോട് ആത്മാര്‍ഥതയുണ്ടോ ?' 'മേഘ്നയും ഒരു അമ്മയുടെ മകള്‍ ആയിരുന്നില്ലേ, നീയല്ലേ കല്യാണം കൊണ്ടുവന്നത്. ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണമായിരുന്നു', ആഘോഷപ്രാന്തി…എന്നിങ്ങനെ മാതൃത്വത്തെ വരെ അധിക്ഷേപിക്കുന്നതാണ് കമന്റുകള്‍.

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന ഒരു സ്ത്രീയാണ് ഇതിനു പിന്നിലെന്നു മനസ്സിലായി. ഇവരുടെ ചിത്രം കിട്ടിയെങ്കിലും ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ഡെന്‍സി പറയുന്നു. ഇവരുടെ കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കിയ ഡെന്‍സി, ഇനി ഇത് ആവര്‍ത്തിച്ചാല്‍ ഫോട്ടോയടക്കം പുറത്തു വിടുമെന്നും വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala