മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് 21കാരി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായത്. എട്ടു മണിക്കൂറോളം നീണ്ടു നിന്ന പോലീസിന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ ബന്തുക്കള്‍ ആരോപിച്ചു. മോഷണകുറ്റമാരോപിച്ച് യുവതിയെയും ഇവരുടെ രണ്ടു സുഹൃത്തുക്കളെയും വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയില്‍ ആരോഗ്യ മന്ത്രി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു
'ചന്തയില്‍ നിന്നാണ് പോലീസ് അവളെ പിടികൂടിയത്.
ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച തന്നെ ഇവരെ വിട്ടയച്ചു. അടുത്ത ദിവസം രാവിലെ സ്റ്റേഷനില്‍ എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. എന്നാല്‍ ഇതിനിടെയാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. ഇതുസംബന്ധിച്ച് പോലീസുകാര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മരണക്കുറിപ്പ് പോലും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

