സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പുറത്തിറങ്ങുന്ന ചിത്രത്തിന് കോടതി വിലക്ക്. എറണാകുളം ജില്ലാ കോടതിയാണ് സിനിമക്ക് സ്റ്റേ ചെയ്ത് ഉത്തരവിട്ടത്. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ചു എന്നാരോപിച്ച് സംവിധായകന്‍ ജിനു എബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വന്നത്.
'മരട് 357' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
2019 ലാണ് ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം പ്രഖ്യാപിച്ചത്. ആ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര് 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്നത് തന്നെയാണ് സുരേഷ് ഗോപിയുടെ ചിത്രത്തിലേതും എന്നതാണ് മോഷണമാരോപണത്തിനുള്ള പ്രധാന കാരണം.
ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ നിര്‍മാണം. 2012 മുതല്‍ ജിനു എബ്രഹാമിന്‍റെ സംവിധാന സഹായി ആയി പ്രവര്‍ത്തിച്ചിരുന്ന മാത്യൂസ് തോമസാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. ന്‍റെ തിരക്കഥയും സുരേഷ് ഗോപി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററിലെ രംഗങ്ങളും സാമ്യം തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തില്‍ പകര്‍പ്പാവകാശ ലംഘനമില്ലെങ്കില്‍ യാതൊരു പ്രശ്നവുമില്ലെന്നും ജിനു എബ്രഹാം പറഞ്ഞു

