Dailyhunt
നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു

നടി ആശാലത കോവിഡ് ബാധിച്ചു മരിച്ചു

Real News Kerala 5 years ago

പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ആശാലത വാബ്‌ഗോങ്കര്‍ കോവിഡ് ബാധിച്ചു മരിച്ചു. 79 വയസ്സായിരുന്നു. സത്താരയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരാഴ്ച മുമ്ബ് പുരാണ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെയാണ് ആശാലതയ്ക്കു കോവിഡ് ബാധിച്ചത്. ഈ ഷോയുടെ ഷൂട്ടിനിടെ 22 പേര്‍ക്കു വൈറസ് ബാധയേറ്റിരുന്നു. ആശാലത മാത്രമാണ് ഇതില്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായത്.

ഗോവയില്‍ ജനിച്ച ആശാലത തുടക്കത്തില്‍ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവര്‍ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.

അങ്കുശ്, അപ്‌നേ പയാറെ, അഹിസ്ത അഹിസ്ത, യാദോം കി കസം തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala