നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍ (NEFT) 2021 മെയ് 23ന് 14 മണിക്കൂര്‍ നേരത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അറിയിച്ചു.
നെഫ്റ്റ് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള അപഗ്രഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 22ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അതിനാല്‍ മെയ് 23 ഞായറാഴ്ച 00:01 മുതല്‍ 14: 00 വരെ NEFT സേവനങ്ങള്‍ ലഭ്യമാകില്ല എന്ന് ആര്‍ബിഐ ട്വിറ്ററില്‍ അറിയിച്ചു.

