Monday, 13 Jul, 4.08 pm Real News Kerala

വിദേശം
നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്സി മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍​ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെനമാര്‍ക്കിലെ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിന്‍ഡ്സി മണ്ടേല. മരണകാരണം പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബര്‍​ഗിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്സി മണ്ടേല. ഇവര്‍ക്ക് ഭര്‍ത്താവും നാലു മക്കളുമുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top