Friday, 24 Sep, 7.26 am Real News Kerala

വാര്‍ത്തകള്‍
ന്യൂഡല്‍ഹി:കോവിഡ് പോസിറ്റീവായി 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായധനം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപവീതം സംസ്ഥാന ദുരിതാശ്വാസനിധിയില്‍നിന്ന് സഹായധനം നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനുമുമ്ബ്‌, കോവിഡ് മരണമാണോ എന്നുനിശ്ചയിക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ ഇറക്കിയിരുന്നു. അതുപ്രകാരം ആത്മഹത്യ, കൊലപാതകം, വിഷം അകത്തുചെന്നുള്ള മരണം, അപകടമരണം എന്നിവയെ കോവിഡ് മരണമായി കണക്കാക്കില്ല. എന്നാല്‍, കോവിഡ് ബാധിച്ചവര്‍ ആത്മഹത്യചെയ്താല്‍ അതിനെ കോവിഡ് മരണമായിത്തന്നെ കാണുന്നത് പരിഗണിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ബാധിച്ചവര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കോവിഡ് മരണമായി കണക്കാക്കിക്കൂടേയെന്ന് സുപ്രീംകോടതി ഈയിടെ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.

ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖപ്രകാരം കോവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തിയവയ്ക്കാണ് സഹായധനം നല്‍കുക. മരിച്ചവരുടെ ബന്ധുക്കള്‍ സംസ്ഥാന അതോറിറ്റികള്‍ പുറത്തിറക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച്‌ സഹായധനത്തിനായി അപേക്ഷ നല്‍കണം. കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍കൂടെ സമര്‍പ്പിക്കണം. അപേക്ഷകളില്‍ 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും കേന്ദ്രം അറിയിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top