Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി, ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

പാലാരിവട്ടം പാലത്തിന്‍റെ ഭാര പരിശോധന പൂര്‍ത്തിയായി, ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

Real News Kerala 5 years ago

പാലാരിവട്ടം മേല്‍പ്പാലത്തിലെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയോടെ ഡി.എം.ആര്‍.സി സര്‍ക്കാരിന് കൈമാറും. രാവിലെ ഇ ശ്രീധരന്‍ പാലം സന്ദര്‍ശിച്ച്‌, പരിശോധനാ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ശനിയാഴ്ച തുടങ്ങിയ ഭാര പരിശോധന കഴിഞ്ഞദിവസം രാത്രിയാണ് പൂര്‍ത്തിയായത്. പാലത്തിലുള്ള 35 മീറ്ററിന്റെയും, 22 മീറ്ററിന്റെയും സ്പാനുകളിലായിരുന്നു ഭാരപരിശോധന. ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന.

നാളെ രാത്രിയോടെ പണി പൂര്‍ത്തിയാക്കി പാലം സര്‍ക്കാരിന് കൈമാറും. പരിശോധനാ റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala