Sunday, 09 May, 10.34 pm Real News Kerala

പ്രധാന വാര്‍ത്തകള്‍
പുതിയ കമ്ബനികളുടെ രജിസ്ട്രേഷനില്‍ രാജ്യത്ത് 27 ശതമാനത്തോളം ഇടിവ്; കോവിഡ് വ്യാപനം കാരണമായെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ കമ്ബനികളുടെ രജിസ്ട്രേഷനില്‍ രാജ്യത്ത് വലിയ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ മാസം 27 ശതമാനം ഇടിവുണ്ടായെന്നാണ് വിവരം. പക്ഷെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ രജിസ്ട്രേഷനുമായി താരതമ്യം ചെയ്യുമ്ബോള്‍ നാലു മടങ്ങ് വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 ഏപ്രിലില്‍ 3209 കമ്ബനികളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം 12,554 എണ്ണമായി അതുയര്‍ന്നുവെന്നാണ് കണക്കുകള്‍.

വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും കൊറോണ വ്യാപിക്കും; കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറത്തി

ഇനിയും കോവിഡ് വ്യാപനം തുടരുകയാണെങ്കില്‍ 2022 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുതിയ കമ്ബനികളുടെ രജിസ്‌ട്രേഷനുകള്‍ കുറയാനാണ് സാധ്യത. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി ആറ് പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.

കൊറോണ വൈറസുകള്‍ വായുവിലൂടെ 6 അടി വരെ ദൂരത്തില്‍ സഞ്ചരിക്കും ; ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിനു കാരണം, അടച്ചിട്ട മുറികളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കും

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top