Tuesday, 27 Jul, 8.34 am Real News Kerala

ദേശീയം
രണ്ട് സംസ്ഥാനങ്ങളില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല ; സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത മഹാരാഷ്ട്രയിലും കേരളത്തിലും കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നത്. ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈന്‍ ചര്‍ച്ച നടത്തും.

രാജ്യത്താകെ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് കൊവിഡ് കേസുകള്‍ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തില്‍ പതിനേഴായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോ‍ര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകള്‍ കുറഞ്ഞതിനാലായിരുന്നു എണ്ണത്തില്‍ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോ‍ര്‍ട്ട് ചെയ്യുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top