Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സില്‍വര്‍ ലൈന്‍ റെയില്‍: ഹൗസ് ലിഫ്റ്റിങ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാനോ ?

സില്‍വര്‍ ലൈന്‍ റെയില്‍: ഹൗസ് ലിഫ്റ്റിങ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാനോ ?

Real News Kerala 6 years ago

കൊച്ചി: തിരുവനന്തപുരം - കാസര്‍കോട് വേഗ റെയില്‍ പദ്ധതിയുടെ (സില്‍വര്‍ ലൈന്‍) ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍, പറ്റുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ ജാക്കിയും പാളങ്ങളും ഉപയോഗിച്ചു ഉയര്‍ത്തി നീക്കുന്ന ഹൗസ് ലിഫ്റ്റിങ് സാങ്കേതിക ഉപയോഗിക്കാന്‍ ആലോചന. രാജ്യത്ത് ആദ്യമായാണു റെയില്‍ പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഡിപിആര്‍ അനുസരിച്ചു പദ്ധതിക്കായി വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 9,000 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു 30 ശതമാനം കെട്ടിടങ്ങള്‍ പാതയുടെ അലൈന്‍മെന്റില്‍ നിന്ന് മാറ്റാന്‍ കഴിയുമെന്നാണ് കേരള റെയില്‍ ഡവല്പെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) കണ്ടെത്തല്‍.

ഹരിയാനയിലെ ടിഡിബിഡി എന്‍ജീനിയറിങ് ഉള്‍പ്പെടെ ഈ രംഗത്തു വൈദഗ്ധ്യമുളള ഒട്ടേറെ കമ്ബനികള്‍ രാജ്യത്തുണ്ട്. കെട്ടിടങ്ങള്‍ നീക്കുന്നതിന്റെ ചെലവ് കോര്‍പറേഷന്‍ വഹിക്കുമെന്നു എംഡി വി.അജിത് കുമാര്‍ പറഞ്ഞു.

വീടുകള്‍ക്ക് 25 വര്‍ഷം ഗാരന്റിയും കോര്‍പറേഷന്‍ നല്‍കും. സ്ഥല ലഭ്യതയുളള ഗ്രാമീണ മേഖലകളില്‍ ഇത് ചെയ്യാന്‍ കഴിയുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ. ചില കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ഭൂമി ഏറ്റെടുക്കുമ്ബോള്‍ കെട്ടിടം അപകടത്തിലാകുന്ന സ്ഥിതി ഒഴിവാക്കാനുളള നടപടികളും പരിഗണനയിലുണ്ട്. 2013 ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരമായിരിക്കും പദ്ധതിക്കു സ്ഥലം ഏറ്റെടുക്കുക.

വേഗപ്പാതയില്‍ ഗുഡ്സ് ട്രെയിനുകളോടിക്കാന്‍ കഴിയില്ലെന്ന വിമര്‍ശനങ്ങള്‍ കെആര്‍ഡിസില്‍ തള്ളി. ഗുഡ്സ് ട്രെയിനുകളോടിക്കാന്‍ പാളത്തിന്റെ ആക്സില്‍ ലോഡ് 25 ടണ്‍ ആയിരക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പരമ്ബരാഗത രീതിയിലുളള ഗുഡ്സ് ട്രെയിനുകളല്ല സില്‍വര്‍ ലൈനില്‍ ഉണ്ടാകുക. കൊങ്കണ്‍ മാതൃകയില്‍ ട്രക്കുകള്‍ കയറ്റി കൊണ്ടു പോകുന്ന റോ റോ സംവിധാനമാണ് പരിഗണിക്കുന്നത്. വാഗണുകള്‍ക്ക് 22.5 ടണും പാളങ്ങള്‍ക്കു 25 ടണ്ണും ആക്സില്‍ ലോഡാണ് കെആര്‍ഡിസിഎല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala