Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുശാന്തിന്റെ 35-ാം ജന്മദിനം, പൂക്കള്‍ വാങ്ങാനെത്തി റിയ ചക്രബര്‍ത്തി; വീഡിയോ ചര്‍ച്ചയാകുന്നു

സുശാന്തിന്റെ 35-ാം ജന്മദിനം, പൂക്കള്‍ വാങ്ങാനെത്തി റിയ ചക്രബര്‍ത്തി; വീഡിയോ ചര്‍ച്ചയാകുന്നു

Real News Kerala 5 years ago

ലഹരിമരുന്ന് ഇടപാടു കേസില്‍ ജയില്‍ മോചിതയായതിന് ശേഷം പൂക്കള്‍ വാങ്ങാനെത്തിയ നടി റിയ ചക്രബര്‍ത്തിയുടെ വീഡിയോയാണ് വൈറലാകുന്നത്. മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന താരം ഫോട്ടോഗ്രാഫേഴ്‌സിനോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം. ദയവായി തന്നെ പിന്തുടരുത് എന്ന് ആവശ്യപ്പെട്ടാണ് റിയ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം, റിയ എന്തിനാണ് പൂക്കള്‍ വാങ്ങാനെത്തിയത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ 35ാം ജന്മദിന വാര്‍ഷികമാണിന്ന്. സുശാന്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനാണോ ഇതെന്നാണ് ചിലരുടെ സംശയം. നേരത്തെ മുംബൈയില്‍ വീട് അന്വേഷിച്ച്‌ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട റിയയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

സഹോദരന്‍ ഷൗവിക്കിന് ഒപ്പമാണ് താരം മുംബൈയില്‍ വീട് അന്വേഷിച്ച്‌ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ഒക്ടോബറിലാണ് റിയക്ക് ജാമ്യം ലഭിച്ചത്. ഡിസംബര്‍ 2-ന് ആണ് റിയയുടെ സഹോദരന്‍ ഷൗവിക്കിന് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 14-ന് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുശാന്തിന്റെ കാമുകിയായ റിയക്കെതിരെ കൊലപാതക കുറ്റാരോപണങ്ങളും ഉയര്‍ന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ബോളിവുഡിനെ പിടിച്ചുലച്ച ലഹരിമരുന്ന് വിവാദം ആളിക്കത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala