Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്; ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 520 രൂപ

സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്; ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 520 രൂപ

Real News Kerala 6 years ago

സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്.

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു.

'മഹത്തായ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇന്ന്; ഇത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ മറ്റൊരു വിഭാഗത്തിന്റെ പരാജയമോ അല്ല. മറിച്ച്‌ പരസ്പര സ്‌നേഹത്തിന്റെയും ക്ഷമയുടെയും വിശാല മനോഭാവത്തിന്റെയും വിജയമാണ്; രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസാ സന്ദേശവുമായി മാതാ അമൃതാനന്ദമയി

പിന്നാലെയാണ് ഇന്നത്തെ വിലവര്‍ധന.

ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.

ഒരു മാസത്തിനിടെ 5000 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Realnewskerala