Wednesday, 28 Jul, 12.50 pm Real News Kerala

കേരളം
തെരുവിലെ ഗുണ്ടായിസം നിയമസഭയില്‍ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങള്‍ക്കും അറിയാം ,ശിവന്‍ കുട്ടി രാജിവയ്ക്കും വരെ സമരമെന്ന് കെ.സുധാകരന്‍

ദില്ലി: നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നേരിടോന്‍ സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

നിയമസഭയില്‍ നടന്നതെന്താണെന്ന് ജനം കണ്ടതാണ്. അതില്‍പരം എന്ത് തെളിവാണ് വേണ്ടത്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ എത്ര പണം ഖജനാവില്‍ നിന്ന് ചെലവഴിച്ചു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും കെ.സുധാകരന്‍ ദില്ലിയില്‍ ആവശ്യപ്പെട്ടു.

തെരുവിലെ ഗുണ്ടായിസം നിയമസഭയില്‍ കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശം ഇല്ലെന്ന് കോടതിക്കും ജനങ്ങള്‍ക്കും അറിയാമെന്നും ജനപക്ഷത്ത് നിന്നുള്ള സമരമല്ല നിയമസഭയില്‍ നടന്നതെന്നും പറഞ്ഞ സുധാകരന്‍ കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ചരിത്രപരമായ വിധിയാണെന്നും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Realnewskerala
Top