വൈദ്യുതി, ജല ഉപഭോഗം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഖത്തര്‍ രംഗത്ത്. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മൊത്തം ഉപഭോഗം അഞ്ച് ശതമാനം വരെ കുറയ്ക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്‍റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതി 2021-22 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഖത്തര്‍ വൈദ്യുതി ജല കോര്‍പ്പറേഷന്‍ കഹ്റാമയാണ് ദേശീയ ഊര്‍ജ്ജ കാര്യക്ഷമതാ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്.
തമിഴ് ചിത്രം 'അന്യന്‍' ബോളിവുഡില്‍ പുനരവതരിയ്ക്കുന്നു , നായകനാകുന്നത് രണ്‍വീര്‍ സിംഗ്
രാജ്യത്ത് ആകെയുള്ള താമസയിടങ്ങളും പദ്ധതിയില്‍ പങ്കാളികളാകുക വഴി ജല വൈദ്യുത ഉപഭോഗത്തില്‍ 21.2 കോടി റിയാല്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കഹ്റാമയുടെ പ്രതീക്ഷ. 2022 ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള അവസാന ഘട്ടത്തിലാണ് മൊത്തം പദ്ധതിയുടെ വിലയിരുത്തലും ഫലപ്രഖ്യാപനവും നടക്കുക.

