Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
' മധ്യനിരയില്‍ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്'; കാര്‍ലോ ആഞ്ചലോട്ടി

' മധ്യനിരയില്‍ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്'; കാര്‍ലോ ആഞ്ചലോട്ടി

Reporter 3 months ago

നോർവേയ്ക്ക് എതിരായ തോലവിക്ക് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബ്രസീല്‍ ടീം മുഖ്യപരിശീലകൻ കാർലോ ആഞ്ചലോട്ടി.

പ്രീ-ക്വാർട്ടറില്‍ നോർവേയ്ക്കെതിരെ 2 - 1 ന് പരാജയപ്പെട്ടതിനെ പിന്നാലെയായിരുന്നു ആഞ്ചെലോട്ടിയുടെ പ്രതികരണം. ഞാൻ രാജി വൈക്കില്ലെന്നും പുതിയൊരു യുഗത്തിന് തുടക്കമിടും എന്നാണ് അദ്ദേഹത്തിന്റെ വ്യക്തമാക്കിയിരിക്കുന്നത്.



'ഞാനും എന്റെ സഹപരിശീലകരും ഞങ്ങളുടെ ജോലി തുടരും. പ്രീ-ക്വാർട്ടറിലെ തോല്‍വിയില്‍ ആരാധകരെ പോലെ ഞങ്ങളും ദുഃഖിതരാണ്. മത്സരഫലത്തില്‍ നിരാശയുണ്ട്. എന്നാല്‍, പുതിയ ആശയങ്ങളുമായി വരും വർഷങ്ങളില്‍ ഞങ്ങള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇത് ഫുട്ബോളാണ്, ഇവിടെ വിജയവും തോല്‍വിയും സാധാരണമാണ്. ഇനി മാറ്റങ്ങളെ കുറിച്ച്‌ ചിന്തിക്കേണ്ടതുണ്ട്. മധ്യനിരയില്‍ പുതിയ കളിക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്', ആഞ്ചലോട്ടി വ്യക്തമാക്കി. ഈ പരാജയത്തോടെ പരിശീലകസ്ഥാനം രാജിവച്ചെക്കുമെന്ന വാർത്തകള്‍ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.

Content highlight: Carlo Ancelotti says it is essential to bring new players in midfield

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter