Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'15 കാരനെ വാട്ടര്‍ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതില്‍ വിമര്‍ശനവുമായി കൈഫ്

'15 കാരനെ വാട്ടര്‍ ബോയി ആക്കി'; വൈഭവിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതില്‍ വിമര്‍ശനവുമായി കൈഫ്

Reporter 3 months ago

ഇന്ത്യയുടെ യാങ് സെൻസേഷണല്‍ വൈഭവ് സൂര്യവംശിയെ ടീം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച്‌ മുൻ താരം മുഹമ്മദ് കൈഫ്.

2026 ഐപിഎല്‍ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടിയ 15 വയസുകാരനെ അയർലൻഡ് പര്യടനത്തില്‍ തന്നെ കളിപ്പിക്കേണ്ടതായിരുന്നുവെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അയർലൻഡ് പര്യടനത്തില്‍ സൂര്യവംശിയെ നേരിട്ട് കളിപ്പിക്കണമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. വൈഭവിനെ ബെഞ്ചിലിരുത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിയെ 'ആദ്യം വെള്ളം ചുമക്കാൻ ഏല്‍പ്പിച്ചു' എന്നാണ് കൈഫ് പരിഹസിച്ചത്.




'അവള്‍ ബുദ്ധിമതിയായ സ്ത്രീയാണ്; പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളില്‍ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

അയർലൻഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നെങ്കില്‍ താരത്തിന്റെ പരിഭ്രമം മാറുകയും ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനം നടത്താൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് കൈഫ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തില്‍ ജോഫ്ര ആർച്ചറെപ്പോലുള്ള ബൗളർമാർക്കെതിരെ തിളങ്ങാൻ വൈഭവിന് സാധിച്ചില്ല. ഒരു പരാജയത്തിന് പിന്നാലെ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റ് തീരുമാനം തെറ്റാണെന്നും കൈഫ് തുറന്നടിച്ചു.

എന്നാല്‍ ഇംഗ്ലണ്ടിലെ മോശം തുടക്കത്തിന് ശേഷം സിംബാബ്വെക്കെതിരായ പരമ്പരയില്‍ സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെക്കുകയും 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടുകയും ചെയ്തു. ആ പരമ്പരയില്‍ രണ്ട് വെടിക്കെട്ട് അർധ സെഞ്ച്വറികളും താരം നേടി.

content highlights:mohammad kaif criticizes delay in vaibhav suryavanshi debut

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter