Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
3 ലക്ഷം വിലവരുന്ന വാച്ച്‌, ജൂഡ് ആന്തണിയ്ക്ക് സുചിത്ര മോഹൻലാലിൻറെ സ്നേഹ സമ്മാനം

3 ലക്ഷം വിലവരുന്ന വാച്ച്‌, ജൂഡ് ആന്തണിയ്ക്ക് സുചിത്ര മോഹൻലാലിൻറെ സ്നേഹ സമ്മാനം

Reporter 1 week ago

വിസ്മയ മോഹൻലാല്‍ ചിത്രം തുടക്കത്തിന്റെ റിലീസിന്റെ തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തില്‍ മോഹൻലാലും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.

ആഗസ്റ്റ് ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ സുചിത്ര മോഹൻലാല്‍ നല്‍കിയ സ്നേഹ സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ജൂഡ് ആന്തണി. ജീവിതക്കാലം മുഴുവൻ സൂക്ഷിക്കാനുള്ള സമ്മാനം എന്നാണ് ജൂഡ് പറയുന്നത്. സുചിത്രയും മകളും തനിക്ക് ചേച്ചിയും അനിയത്തിയുമാണെന്നും ജൂഡ് കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയയില്‍ സ്റ്റോറി പങ്കുവെച്ചാണ് പ്രതികരണം.




അന്ന് സൂര്യയുടെ മൂന്നിരട്ടി പ്രതിഫലം, ഇന്ന് 30 മടങ്ങ് കുറവും';ജ്യോതിക

'ലോകത്തിന് അവർ അമ്മയും മകളുമായിരിക്കാം, എന്നാല്‍ എനിക്ക് അവർ എപ്പോഴും എന്റെ ചേച്ചിയും അനിയത്തിയുമാണ്. രണ്ടാമത്തെ ചിത്രം 'തുടക്കം' കണ്ടതിനുശേഷം സുചി ചേച്ചി നല്‍കിയ മനോഹരമായ ഒരു സമ്മാനമാണ്; ജീവിതകാലം മുഴുവൻ ഞാൻ സൂക്ഷിച്ചുവെക്കുന്ന ഒരു സ്നേഹസമ്മാനം. പ്രിയ ചേച്ചി, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും, ഒപ്പം ഈ അവിസ്മരണീയമായ ഓർമ്മയ്ക്കും നന്ദി,' ജൂഡ് ആന്തണി കുറിച്ചു.

Baume & Mercier Riviera വച്ചാണ് സുചിത്ര ജൂഡിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. മൂന്നര ലക്ഷം വില വരുന്ന ലക്ഷ്വറി വച്ചാണിത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.




ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഞെട്ടിച്ച്‌ നോളൻ, അപൂര്‍വ്വ നേട്ടവുമായി ഒഡീസി

സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Director Jude Anthany Joseph shared that Suchitra Mohanlal gifted him a watch worth ₹3 lakh as a gesture of appreciation after watching his upcoming film Thudakkam. He expressed gratitude for the special memory and praised the bond he shares with Suchitra and Vismaya Mohanlal

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter