Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ആദ്യ ടെസ്റ്റില്‍ നാല് പേസര്‍മാര്‍' ; കിവീസിനെതിരായ തന്ത്രം വെളിപ്പെടുത്തി ഗില്‍

'ആദ്യ ടെസ്റ്റില്‍ നാല് പേസര്‍മാര്‍' ; കിവീസിനെതിരായ തന്ത്രം വെളിപ്പെടുത്തി ഗില്‍

Reporter 5 days ago

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാല് പേസ് ബൗളർമാരുമായിട്ടാകും കളിക്കാനിറങ്ങുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍.

സ്‌ക്വാഡിലുള്ള ആറ് പേസ് ബൗളർമാരില്‍ ആരൊക്കെയാകും ടീമിലുണ്ടാകുകയെന്ന് ടീം മാനേജ്‌മെന്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഗില്‍ വ്യക്തമാക്കി.

'ഏകദിന പരമ്പരയില്‍ പേസ് ബൗളർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അന്തിമ ഇലവനെ കുറിച്ച്‌ ഇപ്പോഴും തീരുമാനിച്ചിട്ടില്ല, ഗില്‍ വ്യക്തമാക്കി.

മൂന്നാം ദിനം മുതല്‍ പിച്ച്‌ ബാറ്റിങ്ങിന് അനുകൂലമാകാൻ സാധ്യതയുള്ളതിനാല്‍ വാലറ്റത്തും ബാറ്റ് ചെയ്യാൻ കഴിയുന്ന ബൗളർമാരെയാണ് ടീം ലക്ഷ്യമിടുന്നതെന്നും ഗില്‍ കൂട്ടിച്ചേർത്തു.




സാന്റ്നർ പരിക്കേറ്റ് പുറത്ത്; ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ കിവീസിന് വൻ തിരിച്ചടി

ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ മുഹമ്മദ് സിറാജ്, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുല്‍ കാംബോജ്, ഗുരുനൂർ ബ്രാർ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്.

നവംബർ 19 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

content highlights: four pacers in first test shubman gill reveals india strategy against new zealand

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter