Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ആക്ഷനേക്കാള്‍ പ്രയാസം കോമഡി ചെയ്യാനാണ്', കാരണം തുറന്നുപറഞ്ഞ് ആര്യ

'ആക്ഷനേക്കാള്‍ പ്രയാസം കോമഡി ചെയ്യാനാണ്', കാരണം തുറന്നുപറഞ്ഞ് ആര്യ

Reporter 3 weeks ago

ക്ഷൻ സിനിമകളും കോമഡി ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആര്യ. തമിഴില്‍ നാൻ കടവുളും സർപ്പാട്ടെ പരമ്പരൈയും പോലുള്ള ആക്ഷൻ ചിത്രങ്ങള്‍ക്കൊപ്പം തന്നെ രാജാ റാണിയും ബോസ് എങ്കിറ ഭാസ്‌കരനും പോലുള്ള നിരവധി കോമഡി ചിത്രങ്ങളിലും ആര്യ നായകനായി എത്തിയിട്ടുണ്ട്.

മദിരാസി പട്ടണത്തിലെ ആര്യയുടെ പ്രണയവും ഇമോഷൻസും ആക്ഷനുമെല്ലാം വലിയ കയ്യടികള്‍ നേടിയിരുന്നു.

ഇപ്പോള്‍ കോമഡി സീനുകളും ആക്ഷൻ സീനുകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്‌ പറയുകയാണ് ആര്യ. റിപ്പോർട്ടർ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേകുറിച്ച്‌ സംസാരിച്ചത്. ആക്ഷൻ സിനിമകളേക്കാള്‍ പ്രയാസം കോമഡി സിനിമകള്‍ ചെയ്യാനാണെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ കാരണങ്ങളും ആര്യ വ്യക്തമാകുന്നുണ്ട്.

'ആക്ഷന് അതിന്റേതായി പ്രയാസങ്ങളും പോസിറ്റീവ് വശങ്ങളും ഉണ്ട്. പക്ഷെ കോമഡി അങ്ങനെയല്ല. കോമഡി ചെയ്യുമ്പോള്‍ അത് വർക്ക് ആകണം. അവിടെ നിങ്ങള്‍ക്ക് മ്യൂസിക്കിന്റെയോ മറ്റ് ബില്‍ഡപ്പിന്റെയോ പിന്തുണയില്ല. അതുകൊണ്ട് വർക്കൗട്ട് ആയേ മതിയാകൂ.




ടോക്സിക്കിലൂടെ യഷ് ആ കീഴ്‌വഴക്കം തെറ്റിച്ചു, ഇതുപോലൊരു ചിത്രം ഇന്ത്യയില്‍ ആരും കണ്ടിട്ടുണ്ടാകില്ല: ഹുമ ഖുറേഷി

ഷൂട്ട് ചെയ്യുമ്പോഴേ കോമഡി വർക്കൗട്ടാകണം അല്ലെങ്കില്‍ അത് പിന്നെ തിയേറ്റില്‍ അതിലും വലിയ കോമഡിയാകും. നമ്മുടെ കോമഡിയ്ക്കല്ല, നമ്മളെ നോക്കിയാകും ആളുകള്‍ ചിരിക്കുക. അതുകൊണ്ട് കോമഡി വളരെ റിസ്‌കുള്ള കാര്യമാണ്. കൃത്യമായി മീറ്ററില്‍ ചെയ്തില്ലെങ്കില്‍ അത് പാളിപ്പോകും,' ആര്യ പറഞ്ഞു.

മലയാളത്തില്‍ ആദ്യമായി നായകനായി എത്തിയ അനന്തൻകാടാണ് ആര്യയുടെ പുതിയ ചിത്രം. മുരളി ഗോപി തിരക്കഥയൊരുക്കി ജിയേൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ വെട്രി എന്ന കഥാപാത്രമായാണഅ ആര്യ എത്തിയത്. തമിഴ് പശ്ചാത്തലത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. 1980-90 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Content Highlights: Arya about the difference between comedy movies and action films. He says comedy scenes are difficult to pul off compared to action sequences.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter