Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നഴ്‌സ് മരിച്ചു

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നഴ്‌സ് മരിച്ചു

Reporter 3 weeks ago

മ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം കളത്തില്‍ വിജയന്റെയും അമ്പിളിയുടെയും മകള്‍ ആര്യമോള്‍ (26) ആണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവനന്തപുരം പോത്തന്‍കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

വിദേശ ജോലിക്കായി ബെംഗളൂരുവിലെ ജോലി രാജിവെച്ച്‌ രണ്ട് മാസം മുന്‍പാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു

വീണ്ടും രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: A nurse in Alappuzha, Kerala has died after being infected with amoebic meningitis

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter