Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലുവയില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം

ആലുവയില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം

Reporter 4 months ago

കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതി ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ.

പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 35 വർഷം കഠിന തടവും പ്രതി അനുഭവിക്കണം. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണ് പ്രതി ക്രിസ്റ്റല്‍ രാജ്.

2023 സെപ്റ്റംബർ 7നായിരുന്നു കേസി ആസ്പദമായ സംഭവം നടന്നത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പുലർച്ചെയാണ് പ്രതി തട്ടിക്കൊണ്ട് പോയത്. ജനലിലൂടെ കൈകടത്തി വാതില്‍ തുറന്നാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് സമീപത്തുള്ള പാടത്തേയ്ക്ക് കൊണ്ടുപോയാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികള്‍ തെരച്ചില്‍ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച്‌ കടന്ന് കളയുകയായിരുന്നു.




മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വൈക്കത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് പ്രതി തട്ടിയെടുത്ത മൊബൈല്‍ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോള്‍ ആലു പുഴയിലേയ്ക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. പിടികൂടുമ്പോള്‍ പ്രതിയുടെ സഞ്ചിയില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു.

Content Highlights: In a shocking case from Aluva, Kerala, habitual offender Crystal Raj was sentenced to double life imprisonment for abducting and raping an 8-year-old girl. The horrific incident sparked widespread outrage and highlighted child safety concerns in the region. Details of the crime, investigation, and court verdict.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter