Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരോഗ്യവാന്മാരായി കാണപ്പെടുന്നവരിലും ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന കാരണം

ആരോഗ്യവാന്മാരായി കാണപ്പെടുന്നവരിലും ഹൃദയാഘാതം ഉണ്ടാകുന്നതിന് പിന്നിലെ മറഞ്ഞിരിക്കുന്ന കാരണം

Reporter 1 month ago

തിവായി ജിമ്മില്‍ പോവുകയും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും ഒക്കെ ചെയ്യുന്ന പലരും എന്തുകൊണ്ടാണ് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരിക്കുന്നത്.

അതിന് പിന്നിലെ മറഞ്ഞിരിക്കുന്ന ഒരു കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷറിനെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാം. ആരോഗ്യമുള്ള പലരും ഹൃദയാഘാതം മൂലം മരിക്കുന്ന കേസുകളില്‍ പലതിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് വില്ലന്‍. മുന്നറിയിപ്പ് അടയാളങ്ങളില്ലാതെ, എന്നാല്‍ ശരീരത്തിനുള്ളിലെ രക്തസമ്മര്‍ദ്ദം പതുക്കെ രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുകയും ഹൃദയത്തെ ബുദ്ധിമുട്ടിക്കുകയും പക്ഷാഘാതം, വൃക്കരോഗം, പെട്ടെന്നുള്ള ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകമെമ്പാടുമുള്ള പ്രായമായവരില്‍ ഏകദേശം 1.4 ബില്യണ്‍ ആളുകള്‍ രക്താതിമര്‍ദവുമായി ജീവിക്കുന്നുണ്ട്.




ശരീര വേദന മുതല്‍ കാലിലെ മരവിപ്പ് വരെ; യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാലക്രമേണ ഹൃദയം, തലച്ചോറ്, ധമനികള്‍, വൃക്കകള്‍ എന്നിവയെ നശിപ്പിക്കുന്നു. രക്താതിമര്‍ദ്ദം ശരീരത്തിനുളളില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് അപകടം വര്‍ധിക്കാനുള്ള കാരണം. വര്‍ഷങ്ങളായി രക്താതിമര്‍ദ്ദം ഉള്ള ആളുകളുടെ രക്തക്കുഴലുകളില്‍ ചെറിയ പരിക്കുകള്‍ വികസിക്കാന്‍ തുടങ്ങുന്നു. കൊളസ്‌ട്രോള്‍ പ്ലാക്കുകള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നു. ധമനികള്‍ കൂടുതല്‍ കഠിനമാകുന്നു. അങ്ങനെവരുമ്പോള്‍ ഹൃദയം ഓരോ ദിവസവും രക്തം പമ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നു. ഒടുവില്‍ ജീവന്‍ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

സമ്മര്‍ദ്ദവും ഉറക്കക്കുറവും ജീവിതശൈലിയും ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്നു

ജീവിതശൈലിയിലെ മാറ്റങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ ഏറെ സ്വാധീനിക്കുന്നു. ദീര്‍ഘനേരം ഇരിക്കുക, കൂടുതല്‍ സ്‌ക്രീന്‍ സമയം, രാത്രി വൈകിയുള്ള ജോലി സംസ്‌കാരം, മോശം ഉറക്കം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, പുകവലി, മദ്യപാനം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം, ശരീരിക വ്യായാമങ്ങള്‍ ഇല്ലാതിരിക്കുക ഇവയൊക്കെ രക്ത സമ്മര്‍ദ്ദത്തിന് പ്രധാന കാരണങ്ങളാണ്.




40 വയസിന് ശേഷം വൃക്കരോഗ സാധ്യത വർധിക്കുന്നത് എന്തുകൊണ്ട്?; ലക്ഷണങ്ങള്‍ അവഗണിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്തുകൊണ്ടാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്

സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സാധാരണയായി ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. അസ്വസ്ഥത ഉണ്ടായി പെട്ടെന്ന് തന്നെ സുഖം തോന്നുന്നതിനാല്‍ പലരും തുടര്‍ പരിശോധനകള്‍ക്ക് വിധേയരാകാറുമില്ല. ഒരാള്‍ക്ക് അസുഖം വരുമ്പോള്‍ മാത്രമല്ല രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 20-30 വയസിനിടയിലുള്ളവര്‍ക്ക് പോലും പരിശോധന നടത്തേണ്ടതുണ്ട്. പ്രത്യകിച്ച്‌ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ചരിത്രം ഉണ്ടെങ്കില്‍.

രക്തസമ്മര്‍ദ്ദം നേരത്തെ കണ്ടെത്താനും ഫലപ്രദമായി നിയന്ത്രിക്കാനും കഴിയും എന്നത് ആശ്വാസകരമായ കാര്യമാണ്. പരിശോധനകള്‍ക്കൊപ്പം സംസ്‌കരിച്ച ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, ഉപ്പിന്റെ അധിക ഉപയോഗം കുറയ്ക്കുക, ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, വേണ്ടത്ര ഉറങ്ങുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക എന്നിവയൊക്കെ അത്യാവശ്യമാണ്.

Content Highlights : Why do so many people who regularly go to the gym and follow a healthy diet die of sudden heart attacks? There is a hidden reason behind it.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter