രാജസ്ഥാൻ റോയല്‍സ്- മുംബൈ ഇന്ത്യൻസ് മത്സരം മഴ മൂലം വൈകുന്നു. ടോസ് ഇതുവരെ ഇട്ടില്ല. ഗുവാഹത്തിയില്‍ ആണ് മത്സരം നടക്കുന്നത്.
തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ചാണ് രാജസ്ഥാൻ ഇന്ന് കളത്തിലിറങ്ങുന്നത്.
എന്നാല്‍, കളിച്ച രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാൻ മുംബൈയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാണ് മുംബൈയുടെ ശ്രമം.
'ഇത്തവണത്തെ കിരീടം അവർക്ക് തന്നെ'; ഐപിഎല്‍ 19-ാം സീസണിലെ ജേതാക്കളെ പ്രവചിച്ച് സെവാഗ്
രാജസ്ഥാന്റെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച ഫോമില്‍ കളിക്കുന്നതാണ് ടീമിന്റെ ബലം. മധ്യനിരയില്‍ ധ്രുവ് ജുറേല്‍ ടീമിന്റെ സ്കോർ ഉയർത്താൻ സഹായിക്കുന്നുണ്ട്. നായകനായ റിയാൻ പരാഗ് ഇതുവരെ ബാറ്റിങ്ങില്‍ തിളങ്ങാൻ കഴിഞ്ഞിട്ടിലെങ്കിലും ക്യാപ്റ്റൻസി മികവ് കൊണ്ട് ഇപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.
ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്നതില്‍ നിർണായക പങ്കാണ് താരം വഹിക്കുന്നത്. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാൻ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് കഴിയുന്നുണ്ട്. ഈ സീസണിലെ പ്രധാന വിക്കറ്റ് വേട്ടക്കാരായ രവി ബിഷ്ണോയുടെ സാനിധ്യവും ടീമിന് കരുത്താണ്.
'രഹാനെയുടെ ആ തീരുമാനം ഞെട്ടിച്ചു'; KKR നായകനെതിരെ തുറന്നടിച്ച് മുൻ താരങ്ങള്‍
മുംബൈ ഇന്ത്യൻസിന്റെ നായകനായ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ടീമിന് ആശ്വാസമാകും. അസുഖത്തെ തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഇത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു.
ജസ്പ്രിത് ബുംറ ഈ സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാൻ ഇനിയും കഴിഞ്ഞിട്ടില്ല. ശാര്‍ദുല്‍ താക്കൂര്‍ കഴിഞ്ഞ മത്സരത്തില്‍ റണ്‍ വിട്ടു കൊടുത്തത് ടീമിന് തിരിച്ചടി ആയി മാറിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുവാഹത്തിയിലെ പിച്ച് ബൗളർമാർക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 127 റണ്‍സിന് വീഴ്ത്താൻ രാജസ്ഥാന് കഴിഞ്ഞിരുന്നു.
Content highlights: rain delays toss bumrah vs vaibhav clash ipl-2026 updates

