Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അച്ഛന്റെ മക്കള്‍; അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ താരപുത്രന്മാര്‍

അച്ഛന്റെ മക്കള്‍; അമേരിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ താരപുത്രന്മാര്‍

Reporter 2 weeks ago

ഫിഫ ലോകകപ്പില്‍ അച്ഛനും മക്കളും രാജ്യത്തിനുവേണ്ടി കളിക്കുക എന്നത് അപൂര്‍വതയാണ്. എന്നാല്‍ 27 അച്ഛനും മക്കളുമാണ് ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കളിച്ചത്.

മെക്‌സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പോടെ ഈ അപൂര്‍വതയിലേക്ക് ഇനിയും താരങ്ങളെത്തും. ടീം പ്രഖ്യാപനം പൂര്‍ത്തിയയാതോടെയാണ് ഈ അപൂര്‍വത വീണ്ടും കാണാനിടയാകുന്നത്.

യുഎസ് മുന്‍താരം ഗ്രെഗ് ബെര്‍ഹാള്‍ട്ടറിന്റെ മകന്‍ സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍ ഇത്തവണ ലോകകപ്പ് കളിച്ചേക്കും. 2002-ലാണ് ഗ്രെഗ് ബെര്‍ഹാള്‍ട്ടര്‍ യുഎസിനെ പ്രതിനിധീകരിച്ചത്. മേജര്‍ ലീഗ് സോക്കറില്‍ വാന്‍കൂവര്‍ വൈറ്റ് ക്യാപ്‌സ് താരമാണ് സെബാസ്റ്റ്യന്‍ ബെര്‍ഹാള്‍ട്ടര്‍. പോര്‍ച്ചുഗല്‍ താരം സെര്‍ജിയോ കോണ്‍സീക്കാവോയുടെ മകന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സീക്കാവോയും ഇത്തവണ ലോകകപ്പിന് പന്തുതട്ടിയേക്കും. പോര്‍ച്ചുഗലിനായി താരം നടത്തുന്ന മിന്നുന്ന പ്രകടനം ടീമിന് അവിഭാജ്യ ഘടകമാണ്. ദക്ഷിണ കൊറിയന്‍ താരമായ ലീ ടെയ്‌സോക്കാണ് മറ്റൊരു താരം. മുന്‍ ദേശീയ താരം ലീ യൂലിങ്ങിന്റെ മകനാണ് അദ്ദേഹം. 2002 ഫിഫ ലോകകപ്പിലാണ് ലീ യൂലിങ് കളിച്ചത്. സ്‌കോട്‌ലന്‍ഡ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ആംഗസ് ഗണ്‍ ആണ് മറ്റൊരു താരം. പിതാവ് ബ്രയാണ്‍ ഗണ്‍ 1990 ലോകകപ്പ് ടീമില്‍ കളിച്ചിരുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ആംഗസ് ഗണ്‍ ലോകകപ്പ് ആകുമ്പോഴേക്ക് ഫിറ്റ്‌നസ് തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടാണ് മറ്റൊരു താരം. ഈ ടൂര്‍ണമെന്റില്‍ പിതാവിന് സമര്‍പ്പിച്ചാണ് താരം കളിക്കാനിറങ്ങുന്നത് തന്നെ. 1994 ലോകകപ്പില്‍ നോര്‍വേ ടീമില്‍ ഇടംപിടിച്ച ആല്‍ഫി ഹാളണ്ടിന്റെ മകനാണ് എര്‍ലിങ് ഹാളണ്ട്.




ജോട്ടയുടെ കുപ്പായം ഇനി റൂബന്‍ നെവസിന്; പോര്‍ച്ചുഗല്‍ ടീമിന്റെ ജേഴ്‌സി നമ്പര്‍ അനാച്ഛദനം ചെയ്തു

നെതര്‍ലന്‍ഡ്‌സ് താരം ജസ്റ്റിന്‍ ക്ലൂയിവര്‍ട്ടാണ് മറ്റൊരു താരം. 1998 ഫുട്‌ബോള്‍ ലോകകപ്പ് കളിച്ച പാട്രിക് ക്ലുയിവര്‍ട്ടിന്റെ മകനാണ് അദ്ദേഹം. അര്‍ജന്റീന താരം ജിയുലിയാനോ സിമിയോണിയാണ് മറ്റൊരു താരം. 1998 ലോകകപ്പ് കളിച്ച ഡീഗോ സിമിയോണിയുടെ മകനാണ് അദ്ദേഹം. 22-കാരനായ ജിയുലിയാനോ, അത്‌ലറ്റിക്കോ മഡ്രിഡിന്റെ പ്രധാന താരമാണ്. നോര്‍വേ താരം ക്രിസ്റ്റിയന്‍ തോര്‍സ്‌റ്റെവ്റ്റാണ് മറ്റൊരു താരം. പിതാവ് എറിക് താര്‍സ്‌റ്റെവ്റ്റ് 1994 ലോകകപ്പ് കളിച്ചിട്ടുണ്ട്. നോര്‍വേയുടെ മധ്യനിര താരമാണ് ക്രിസ്റ്റിയന്‍ തോര്‍സ്‌റ്റെവ്റ്റ്. ഫ്രഞ്ച് ഇതിഹാസ ഫുട്‌ബോളര്‍ സിനദിന്‍ സിദാന്റെ മകനും ലോകകപ്പിനുണ്ട്. ലൂക്ക സിദാന്‍ അള്‍ജീരിയക്കെതിരെയാണ് അന്താരാഷ്ട്ര സീനിയര്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്.

content highlights: Fathers' sons; Star kids all set to play in the American Football World Cup

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter