Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കുമോ? റെയ്നയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി

അടുത്ത ഐപിഎല്‍ സീസണില്‍ കളിക്കുമോ? റെയ്നയുടെ ചോദ്യത്തിന് മറുപടിയുമായി ധോണി

Reporter 6 days ago

ന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ആരാധകർക്ക് നിരാശ നല്‍കികൊണ്ട് തോല്‍വി വഴങ്ങിയിരുന്നു.

എന്നാല്‍, മത്സരത്തിന് ശേഷം അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ എംഎസ് ധോണി. തന്റെ ശരീരം പണ്ടത്തേതുപോലെ അല്ല എന്നതായിരുന്നു ധോണിയുടെ ആ മറുപടി. മത്സരത്തിനിടെ ധോണിയുടെ അടുത്ത സുഹൃത്തും സിഎസ്കെ മുൻ താരവുമായ സുരേഷ് റെയ്ന എംഎസ്ഡിയുമായി നടത്തിയ സംഭാഷണം സ്റ്റാർ സ്പോർട്സ് പുറത്തുവിട്ടിരുന്നു. അടുത്ത ഐപിഎല്‍ സീസണില്‍ ധോണി വീണ്ടും പാഡണിയുമോ എന്ന റെയ്നയുടെ ചോദ്യത്തിനാണ് ധോണി മറുപടി നല്‍കിയത്. എന്നാല്‍ ആ മറുപടി ആരാധകരുടെ നെഞ്ചുതകർക്കുന്നതായിരുന്നു.

'ഞാൻ ധോണിയോട് പറഞ്ഞു, നീ ഈ സീസണില്‍ ഒരു മിസ്ഡ് കോള്‍ മാത്രമാണ് തന്നത്. ഇത് കണക്കിലെടുക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അടുത്ത വർഷം നീ നിർബന്ധമായും തിരിച്ചുവരണം. എന്നാല്‍, എന്‍റെ ശരീരം പണ്ടത്തെപ്പോലെ അല്ല എന്നതായിരുന്നു ധോണി നല്‍കിയ മറുപടി. ഞങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല, നീ അടുത്ത വർഷം കളിച്ചേ തീരൂ, ഞാൻ വീണ്ടും പറഞ്ഞു. ബാക്കിയെല്ലാം ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. എങ്കിലും ധോണി പോസിറ്റീവ് ആണെന്നാണ് ഞാൻ കരുതുന്നത്', റെയ്ന വ്യക്തമാക്കി.

'സിക്‌സ് അടിക്ക പോറേ', ബേസിലിന്റെ പ്രവചനം അച്ചട്ടായി; തൂക്കിയടിച്ച്‌ സഞ്ജു; VIDEO

Content highlight: 'My body is little weak'- MS Dhoni's comment to Suresh Raina sparks retirement fears

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter