Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

Reporter 2 months ago

കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു.

വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. 8 മിനിറ്റ് നേരത്തേക്ക് കോപംനിറഞ്ഞ ഓര്‍മകള്‍ മനസിലേക്ക് കൊണ്ടുവരാനാണ് പഠനത്തില്‍ ആവശ്യപ്പെട്ടത്.

ആവര്‍ത്തിച്ചുള്ള കോപം അപകട സാധ്യത വര്‍ധിപ്പിക്കുന്നത് എങ്ങനെ

  • ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
  • ധമനികളുടെ കേടുപാടുകള്‍
  • ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നു
  • ഹൃദയാഘാതം
  • സ്‌ട്രോക്ക്

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കോപം ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ

കോപം ഉണ്ടാകുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ധനവ് ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാഠിന്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

കോപം നിയന്ത്രിക്കാനും ഹൃദയത്തെ സംരക്ഷിക്കാനും എന്ത് ചെയ്യാം

  • ദേഷ്യം വരുമ്പോള്‍ ആഴത്തില്‍ ശ്വസിക്കുകയോ, 1 മുതല്‍ 10 വരെയുള്ള സംഖ്യകള്‍ എണ്ണുകയോ ചെയ്യുക.
  • പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക.
  • ദിവസവും പതിവായി നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക
  • നല്ല ഉറക്കവും വിശ്രമവും വേണം.ദിവസവും 8മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്.
  • അമിതമായ മാനസിക സമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് നിയന്ത്രിക്കുന്നതിനായി ഒരു തെറാപ്പിസ്റ്റിന്റെ സഹായം തേടുകയോ യോഗയോ ധ്യാനമോ ശീലിക്കുകയോ ചെയ്യുക.
  • കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക.
  • ശരീര ഭാരം അമിതമായി വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Content Highlights :How anger and heart health are linked

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter