പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' റിലീസ് ഡേറ്റ് അനൗണ്‍സ്മെൻ്റ് ടീസർ പുറത്ത്.
ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ടീസർ എത്തിയിരിക്കുന്നത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത് എന്ന് ടീസർ സമർത്ഥിക്കുന്നു. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.
സഹദേവന്റെ കണ്ണിലെ ചുവപ്പ് കുറച്ച് കൂടിപ്പോയി, ഭീകരത കൊടുക്കാൻ വേണ്ടി ചെയ്തതാണ്; ജിത്തു ജോസഫ്
വൻവിജയമായി മാറിയ 'മാർക്ക് ആന്‍റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.
കാൻസറാണെന്ന് അറിഞ്ഞിട്ടും ചാവാറായല്ലോ എന്ന് ചോദിക്കുന്നവരുണ്ട്,' മണിയൻപിള്ള രാജു
ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോള്‍, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്‌എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭില്‍ ആനന്ദ് എം ടി, ഫിനാൻസ് കണ്‍ട്രോളർ: എം എസ് അരുണ്‍, വിഎഫ്‌എക്സ്: ടിഎംഇഎഫ്‌എക്സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹർ, സ്റ്റില്‍സ്: റിഷ്‍ലാല്‍ ഉണ്ണികൃഷ്ണൻ, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദില്‍ജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Arya's much-anticipated bilingual action thriller Ananthan Kaad has officially confirmed its release date as June 25. Directed by Jiyen Krishnakumar and written by Murali Gopy, the film is a Malayalam-Tamil project featuring a large ensemble cast including Nikhila Vimal, Regina Cassandra, Indrans, Murali Gopy, and others.

