സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് 20 വർഷമായി. ആരാധകരെന്നും അത്ഭുതത്തോടെ നോക്കുന്ന താരദമ്പതികളാണവർ. തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും നിരവധി വേദികളില്‍ ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് സൂര്യയേക്കാള്‍ 3 ഇരട്ടിയായിരുന്നു തന്റെ പ്രതിഫലമെന്ന് പറയുകയാണ് ജ്യോതിക. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
100 മില്ല്യണ്‍ സ്ട്രീമിംഗ് മിനിറ്റ്‌സ്...റെക്കോര്‍ഡ് ഹിറ്റ് അടിച്ചു 'ബാലന്‍ ദി ബോയ്' ZEE5 ഇല്‍
'ആ സമയത്ത് എനിക്ക് സൂര്യയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് പ്രതിഫലം ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ 30 മടങ്ങ് കുറവും', എന്ന് തമാശയായി ജ്യോതിക പറയുന്നു. സൂര്യയും നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയിലും ജ്യോതികയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം ലഭിച്ചിരുന്നതെന്ന് സൂര്യ പറഞ്ഞിരുന്നു.
സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു കാക്ക കാക്ക. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജ്യോതികയ്ക്കായിരുന്നു സൂര്യയേക്കാള്‍ പ്രതിഫലം. സൂര്യയുടെ പേര് ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത് ജ്യോതികയായിരുന്നു. ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴകന്‍, മായാവി, സില്ല്‌നു ഒരു കാതല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
2006 സെപ്റ്റംബർ 11-നാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 1999-ലെ 'പൂവെല്ലാം കേട്ടുപാർ' എന്ന സിനിമയിലാണ് ഇവർ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് പല സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ദേവ്, ദിയ എന്നിവരാണ് താരദമ്പതികളുടെ മക്കള്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സണ്‍സ്' ആഗസ്റ്റ് 14-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlights:Actress Jyothika revealed that at the beginning of her film career, her remuneration was three times higher than actor Suriya's. She shared details about their early journeys in the Tamil film industry and discussed the different phases of their careers.

