Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അപരിഷ്കൃതരും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികള്‍'; BJPക്കും RSSനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

'അപരിഷ്കൃതരും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികള്‍'; BJPക്കും RSSനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Reporter 25 mins ago

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച്‌ ബിജെപിക്കും ആർഎസ്‌എസിനും യാതൊരു ധാരണയുമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

മഹാരാഷ്ട്രയിലെ എലിഫൻ്റാ ഗുഹകളിലുള്ള ശിവനും പാർവതിയും ഒന്നായി ലയിച്ച അർദ്ധനാരീശ്വര ശില്‍പത്തിൻ്റെ ചിത്രം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി ബിജെപിക്കും ആർഎസ്‌എസിനുമെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.

'ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളിലേക്ക് ഞാൻ എത്രത്തോളം ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളം കാര്യങ്ങള്‍ വ്യക്തമാകുകയാണ്. നമ്മുടെ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച്‌ യാതൊരു ധാരണയുമില്ലാത്ത അപരിഷ്കൃതരും അത്യാഗ്രഹികളും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികളാണ് ബിജെപിയും ആർഎസ്‌എസും," രാഹുല്‍ ഗാന്ധി കുറിച്ചു.




നിതീഷ് സേതുവില്‍ ആര്‍ജെഡി പ്രവര്‍ത്തകരുടെ പ്രതിഷേധം; പാലത്തിന്റെ പേരിനെച്ചൊല്ലി വിവാദം ശക്തം

സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' പ്രകാശന ചടങ്ങില്‍ മാതാപിതാക്കളെക്കുറിച്ച്‌ രാഹുല്‍ നടത്തിയ പരാമർശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഭക്ഷണസമയത്ത് അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയില്‍ അമ്മ സോണിയ ഇരിക്കാറുണ്ടായിരുന്നുവെന്ന രാഹുലിൻ്റെ വാക്കുകള്‍ക്കെതിരെ ബിജെപി നേതാക്കളും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതിനു മറുപടിയായി ശിവന്‍റെ മടിയില്‍ പാർവതി ഇരിക്കുന്ന 12-ാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രശില്‍പത്തിൻ്റെ ചിത്രം രാഹുല്‍ പങ്കുവെച്ചിരുന്നു. ഭയവും കോപവും വെറുപ്പും ബിജെപി-ആർഎസ്‌എസ് അനുഭാവികളുടെ ഹൃദയങ്ങളില്‍ വല നെയ്തിരിക്കുകയാണെന്നും, അതിനാല്‍ സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 'ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയില്‍, അവരെ ഈ വലയില്‍ നിന്ന് മോചിപ്പിക്കേണ്ടത് എന്റെ കടമയാണ്. അപ്പോള്‍ അവർക്കും ജീവിതത്തില്‍ സ്നേഹത്തിൻ്റെയും ഒരുമയുടെയും സന്തോഷം അനുഭവിക്കാൻ കഴിയും.' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന വേദിയില്‍ നടത്തിയ പരാമർശങ്ങളുടെ പേരില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രാഹുലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ജീവിതത്തിലെ ഇത്രയും സവിശേഷമായ ഒരു ദിവസത്തില്‍ പോലും സ്വന്തം അമ്മയെ നാണംകെടുത്തുന്നതില്‍ നിന്ന് രാഹുല്‍ പിന്മാറിയില്ലെന്നും ശർമ്മ പരിഹസിച്ചിരുന്നു.

Content Highlights: Rahul Gandhi accuses the BJP and RSS of lacking an understanding of India's spiritual and religious traditions, calling them casteist and patriarchal.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter