Dailyhunt
അരങ്ങേറ്റക്കാര്‍ക്ക് നാല് വീതം വിക്കറ്റ്; രാജസ്ഥാന് ആദ്യ തോല്‍വി; ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്

അരങ്ങേറ്റക്കാര്‍ക്ക് നാല് വീതം വിക്കറ്റ്; രാജസ്ഥാന് ആദ്യ തോല്‍വി; ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്

Reporter 1 week ago

രാജസ്ഥാൻ റോയല്‍സിനെതിരെ 57 റണ്‍സിന്റെ മിന്നും ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 216 റണ്‍സ് ടോട്ടല്‍ പിന്തുടർന്ന രാജസ്ഥാൻ 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടായി.

സീസണില്‍ രാജസ്ഥാന്റെ ആദ്യ തോല്‍വിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ അരങ്ങേറ്റക്കാരായ പ്രഫുല്‍ ഫിംഗെ, സാഖിബ് ഹുസൈൻ എന്നിവരുടെ മിന്നും പ്രകടനമാണ് രാജസ്ഥാനെ തകർത്തത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് നേടിയാണ് പ്രഫുല്‍ ഫിംഗെ ഞെട്ടിച്ചത്.



ഒരു ഘട്ടത്തില്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകർന്ന രാജാസ്ഥനെ രവീന്ദ്ര ജഡേജയും (45 ), ഡോണ്‍വോണ്‍ ഫെറേറിയ (69 ) എന്നിവർ ചേർന്നാണ് കരകയറ്റിയത്. വാലറ്റത്ത് തുഷാർ ദേശ്പാണ്ഡെയും പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 216 റണ്‍സിന്റെ ടോട്ടല്‍ ആണ് നേടിയത്. ഇഷാൻ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിന് കരുത്തായത്. 44 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കം 91 റണ്‍സാണ് താരം നേടിയത്.



ഹെൻഡ്രിച്ച്‌ ക്ലാസൻ 26 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റണ്‍സ് നേടി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തില്‍ 28 റണ്‍സും സലീല്‍ അറോറ 13 പന്തില്‍ 24 റണ്‍സും നേടി. ട്രാവിസ് ഹെഡ് 18 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.

Content highlights: srh-vs-rr-ipl-2026-hyderabad-win-rajasthan-first-defeat-debutants-wickets

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter