Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്‍റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് ഫൈനലിലെ അടിപിടിയില്‍ അച്ചടക്ക നടപടിയുമായി ഫിഫ

അര്‍ജന്‍റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് ഫൈനലിലെ അടിപിടിയില്‍ അച്ചടക്ക നടപടിയുമായി ഫിഫ

Reporter 3 weeks ago

ലോകകപ്പ് ഫൈനലിലെ അടിപിടിയില്‍ അർജന്‍റീന ഫുട്ബാള്‍ അസോസിയേഷനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ച്‌ ഫിഫ.

ഫൈനലില്‍ സ്പെയിനിനോട് തോറ്റതിനു പിന്നാലെ അർജന്റീന താരങ്ങളും സ്റ്റാഫുകളും സ്പാനിഷ് താരങ്ങളുമായി കൈയാങ്കളിയില്‍ ഏർപ്പെട്ടിരുന്നു.

ഫിഫ നിയമിച്ച ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് പ്രോസിക്യൂട്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അർജന്റീന താരങ്ങളായ നഹുവല്‍ മൊളീന, ലിയാൻഡ്രോ പാരെഡെസ്, അസിസ്റ്റന്റ് കോച്ച്‌ റോബർട്ടോ അയാള എന്നിവർക്കെതിരെയാണ് ഫിഫ അച്ചടക്ക നിയമത്തിലെ വകുപ്പ് 14 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചത്.




ഇനി ഇന്റർനാഷണല്‍!; CSK വിട്ട സ്റ്റീഫൻ ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാകും

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള അവകാശവാദം ഉന്നയിച്ചുള്ള ബാനറിലും ഫിഫ വിശദീകരണം ചോദിച്ചിട്ടുണ്ട്.

താരങ്ങള്‍ക്കും അസോസിയേഷനും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഫിഫ അവസരം നല്‍കിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഫിഫ അച്ചടക്ക സമിതി അന്തിമ ശിക്ഷാനടപടികള്‍ പ്രഖ്യാപിക്കുക.

ജൂലൈ 19ന് നടന്ന ഫൈനലില്‍ സ്പെയിൻ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയിരുന്നു. സ്‌പെയിനിന്റെ രണ്ടാം കിരീടമാണിത്. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കിരീടം എന്ന സ്വപ്നമാണ് പൊലിഞ്ഞത്.

content highlights:fifa disciplinary action against argentina over world cup final brawl

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter