Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അവള്‍ ബുദ്ധിമതിയായ സ്ത്രീയാണ്; പ്രീതി സിന്റയുമായുള്ള പ്രണയവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

'അവള്‍ ബുദ്ധിമതിയായ സ്ത്രീയാണ്; പ്രീതി സിന്റയുമായുള്ള പ്രണയവാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

Reporter 1 week ago

ബോളിവുഡ് നടി പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളില്‍ മൗനം വെടിഞ്ഞ് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഐ പി എല്‍ തുടക്കകാലം മുതല്‍ ചർച്ചയായിരുന്നു.

വർഷങ്ങള്‍ നീണ്ട ഈ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ.

പ്രീതി സിന്റയുമായി ഒരിക്കലും പ്രണയത്തിലായിരുന്നില്ലെന്നും തങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നും ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു.

ഐ പി എല്‍ ആദ്യ സീസണായ 2008 മുതല്‍ 2010 വരെ പ്രീതി സിന്റ സഹ-ഉടമയായ കിങ്സ് ഇലവൻ പഞ്ചാബ് ടീമിനായി ബ്രെറ്റ് ലീ കളിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ സംസാരിച്ച ലീ താൻ ഇതുവരെ ഒരു ബോളിവുഡ് നടിയുമായും പ്രണയത്തിലായിട്ടില്ലെന്ന് വ്യക്തമാക്കി. അവർ വളരെ ബുദ്ധിമതിയായ സ്ത്രീയാണ്, എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്,' എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.




'മദ്യപാന സംസ്‌കാരം ക്രിക്കറ്റിനൊപ്പം തന്നെയുണ്ട്, കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല'; ബെൻ സ്റ്റോക്സ്

മുൻപ് 2010-ല്‍ പ്രീതി സിന്റയും ഈ വാർത്തകള്‍ തള്ളിപ്പറഞ്ഞിരുന്നു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ഇതില്‍ മറ്റൊന്നുമില്ലെന്നും പ്രീതിയും അന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

content highlights:brett lee breaks silence on preity zinta dating rumors

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter