Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധി; കടം വാങ്ങി; കറുപ്പിന്റെ റിലീസില്‍ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

അവസാന നിമിഷത്തെ സാമ്പത്തിക പ്രതിസന്ധി; കടം വാങ്ങി; കറുപ്പിന്റെ റിലീസില്‍ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ

Reporter 1 week ago

സൂപ്പർതാരം സൂര്യയെ നായകനാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. ചിത്രം മികച്ച കളക്ഷൻ നേടിയെങ്കിലും വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് സിനിമ തിയേറ്ററില്‍ എത്തിയിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവസാന നിമിഷം സിനിമയുടെ ആദ്യ ഷോകള്‍ റദ്ധാക്കിയിരുന്നു. നിർമ്മാണ പങ്കാളികള്‍ക്കിടയിലെ സാമ്പത്തിക തർക്കങ്ങള്‍ പരിഹരിക്കപ്പെടാത്തതാണ് സിനിമയുടെ പ്രദർശനം തടസ്സപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇപ്പോഴിതാ താൻ ലോണ്‍ എടുത്താണ് ആ പ്രശ്നം പരിഹരിച്ചതെന്ന് പറയുകയാണ് സൂര്യ. സിനിമയുടെ റിലീസിന് വേണ്ടി തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും ഉള്‍പ്പെടെ ഇതില്‍ പങ്കാളികളായ എല്ലാവരും സഹകരിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ റിലീസിന് വേണ്ടി സഹായിച്ച ജ്യോതികയ്ക്കും നടൻ നന്ദി പറയുന്നുണ്ട്.




'അളവുകടന്നാല്‍ അമൃതും വിഷം; 40 കഴിഞ്ഞാല്‍ സ്ട്രെങ്ത് ട്രെയിനിംഗ് പ്രധാനം,' ഫിറ്റ്നസിനെ കുറിച്ച്‌ സൂര്യ

'അവസാന നിമിഷം ഇത്രയും വായ്പയെടുക്കാൻ തന്നെ അനുവദിച്ച ജ്യോതികയ്ക്ക് നടൻ നന്ദിയും പറയുന്നുണ്ട്. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. 'അവസാന നിമിഷം ഉണ്ടായ സാമ്പത്തിക ബാധ്യതയായിരുന്നു അത്. ലോണ്‍ എടുത്ത് ആ റിസ്ക് ഏറ്റെടുക്കാൻ എന്നെ അനുവദിച്ചതിന് ജ്യോതികയോട് നന്ദി പറയുന്നു. അവള്‍ എന്നില്‍ വിശ്വസിക്കുകയും ആ കടങ്ങള്‍ വാങ്ങാൻ എന്നെ അനുവദിക്കുകയും ചെയ്തു. വലിയ തുക ബാധ്യത ഉണ്ടാകുമ്പോള്‍ അത് നേരിട്ടോ അല്ലാതെയോ ഞങ്ങളുടെ കുടുംബത്തെയും ബാധിക്കാം. എന്തെങ്കിലും തെറ്റ് സംഭവിച്ചാലും ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ അതിനെ ഒരുമിച്ച്‌ നേരിടുമെന്ന് അവള്‍ വിശ്വസിച്ചു,' സൂര്യ പറഞ്ഞു.

'രാജീവ്, ബാലാജി തുടങ്ങി മറ്റുപലരും രണ്ടു വർഷത്തിലേറെ സമയവും അധ്വാനവുമാണ് ഇതിനായി നല്‍കിയത്. നിരവധി ആളുകള്‍ ഈ സിനിമയെയും അതിന്റെ റിലീസിനെയും ആശ്രയിച്ചിരുന്നു. ഫിനാൻഷ്യർമാർ പോലും വലിയ പിന്തുണയാണ് നല്‍കിയത്. തിയേറ്റർ ഉടമകളും ഫിനാൻഷ്യർമാരും ഉള്‍പ്പെടെ ഇതില്‍ പങ്കാളികളായ എല്ലാവരും ഇതിനായി സഹായിച്ചു. ഇതൊരു കൂട്ടായ പരിശ്രമമായിരുന്നു, അങ്ങനെ ഒടുവില്‍ സിനിമ വിജയകരമായി റിലീസ് ചെയ്യപ്പെട്ടു,' സൂര്യ കൂട്ടിച്ചേർത്തു.




ഗോഡ്ഫാദറിലെ വേഷത്തിന് ഞാൻ ചേരില്ലെന്ന് സിദ്ധിഖ് മുഖത്ത് നോക്കി പറഞ്ഞിരുന്നു; സീനത്ത്

അതേസമയം, ആഗോള കളക്ഷനായി 300 കോടിയലധികം ചിത്രം നേടുകയും ചെയ്തിരുന്നു. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ എത്തിയിരുന്നു.

Content Highlights: Actor Suriya thanked Jyothika and revealed that a loan was taken to overcome the financial crisis faced during the release of the movie Karupp. He appreciated her support in resolving the issue and ensuring the film's release.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter