കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയ ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കറിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
എം ശ്രീശങ്കറിന്റേത് അവിശ്വസനീയ പ്രകടനം എന്നായിരുന്നു അദ്ദേഹം തന്റെ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
'എം ശ്രീശങ്കറിന്റേത് മികച്ച മെഡല്‍ നേട്ടം. അവിശ്വസനീയ പ്രകടനമായിരുന്നു ശ്രീശങ്കർ കാഴ്ച്ചവച്ചത്. വെള്ളി മെഡല്‍ നേടിയതില്‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഈ നേട്ടം വളർന്ന വരുന്ന യുവ താരങ്ങള്‍ക്ക് പ്രചോദനമാകും', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
8.09 മീറ്റർ കണ്ടെത്തിയാണ് ശ്രീശങ്കർ പുരുഷന്മാരുടെ ലോങ്ങ്ജംപില്‍ വെള്ളി സ്വന്തമാക്കിയത്. മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും താൻ ഇതില്‍ തൃപ്തനല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
Content highlight: PM Narendra Modi congratulates Murali Sreeshankar silver medal win

