ധാക്ക: 'ഡോണള്‍ഡ് ട്രംപ്' എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ പോത്തിനെ പെരുന്നാളിന് ബലി നല്‍കിയില്ല.
ലോകശ്രദ്ധയാർജ്ജിച്ച പോത്തിനെ ബംഗ്ലാദേശ് ദേശീയ മൃഗശാല അധികൃതർ വാങ്ങിയതോടെയാണ് തീരുമാനം മാറിയത്. പോത്തിന്റെ തലയിലെ രോമം ട്രംപിന്റേതു പോലെ ചീകി വച്ചതുകൊണ്ടാണ് വെള്ളപ്പോത്തിന് 'ഡോണള്‍ഡ് ട്രംപ്' എന്ന് സോഷ്യല്‍ മീഡിയയില്‍ വിളിപ്പേര് ഉണ്ടായത്. മുൻ ഉടമസ്ഥൻ ബലി നല്‍കാനായി വിറ്റ പോത്തിനെ ഇനി മൃഗശാലയില്‍ പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
വെള്ളപ്പോത്തിനെ സുരക്ഷിതമായി കാണാനുള്ള അവസരം ഒരുക്കി മൃഗശാലയിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായി ഈ പോത്തിനെ ഉയർത്തിക്കാട്ടാനാണ് മൃഗശാല അധികൃതരുടെ നീക്കം. പൊതുജനതാത്പര്യം കണക്കിലെടുത്താണ് പോത്തിനെ ബലി നല്‍കാനുള്ള തീരുമാനം മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.
വെടിനിർത്തല്‍ കരാർ ലംഘിച്ച് യുഎസ്; ഹോർമൂസ് കടലിടുക്കിലും പേർഷ്യൻ ഗള്‍ഫിലും വ്യോമാക്രമണം
ത്വക്കിന് നിറം നല്‍കുന്ന മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന ആല്‍ബനിസം എന്ന അവസ്ഥയുള്ളതിനാലാണ് പോത്തിന് വെള്ളനിറം. 700കിലോഗ്രാമാണ് ഭാരം. പോത്തിന്റെ തലയിലെ രോമം ട്രംപിന്റെ ഹെയർസ്റ്റൈല്‍ പോലെ ചീകിവച്ചതു കൊണ്ട് അതിനെ 'ട്രംപ്' എന്ന് വിളിച്ചത് തന്റെ സഹോദരനാണെന്ന് ആദ്യ ഉടമയുടെ മുമ്പ് പറഞ്ഞിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ നിരവധി ആരാധകരും പോത്തിനുണ്ടായി.
Content Highlights: A buffalo named "Trump" in Bangladesh went viral on social media and was reportedly spared from sacrifice after widespread public and online appeals

