Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്ന ശീലമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്

ചായയ്‌ക്കൊപ്പം സിഗരറ്റ് വലിക്കുന്ന ശീലമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്

Reporter 1 month ago

ചൂടുള്ള ചായയോടൊപ്പം ഒരു സിഗരറ്റും വലിച്ച്‌ സുഹൃത്തുക്കളോട് സംസാരിച്ചിരിക്കാന്‍ നല്ല രസമായിരിക്കും അല്ലേ. മിക്കവര്‍ക്കും ജോലിക്കിടയിലുള്ള ഇടവേളകളില്‍ ഇതൊരു ആനന്ദനിമിഷം തന്നെയായിരിക്കാം.

കാര്യം രസമുളളതാണെങ്കിലും ഈ ശീലം നിങ്ങളെ മാരക രോഗിയാക്കിയേക്കാം. National Library of Medicine ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇതേക്കുറിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഈ ശീലം മൂലം സംഭവിക്കുന്നത്. പുക വലിക്കുമ്ബോള്‍ ചൂടുള്ള ചായ കുടിക്കുന്നത് പലതരം കാന്‍സറുകള്‍ ഉള്‍പ്പടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചൂടുള്ള പാനിയങ്ങള്‍ ശരീരത്തിലെ സെന്‍സിറ്റീവായ ആന്തരിക കലകളെ നശിപ്പിക്കും. മാത്രമല്ല സിഗരറ്റിലെ കാര്‍സിനോജനുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ചൂടുള്ള ചായയും സിഗരറ്റും ഉണ്ടാക്കുന്ന അപകടകരമായ രോഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

അന്നനാള കാന്‍സര്‍

ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തിലെ ആന്തരിക പാളിയില്‍ ചെറിയ രീതിയിലുളള പരിക്കുകള്‍ ഉണ്ടാക്കാറുണ്ട്. വിഷ വസ്തുക്കളും അര്‍ബുദകാരിയുമായ സിഗരറ്റ് കൂടി ഇതോടൊപ്പം ചേരുമ്ബോള്‍ അന്നനാള കാന്‍സറിനുള്ള സാധ്യത കുറച്ചുകൂടി ഇരട്ടിയാകും. ഇത് ദിവസേനെയുളള ശീലമാകുമ്ബോള്‍ അന്നനാളത്തില്‍ നീര്‍വീക്കം ഉണ്ടാവുകയും കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന കോശ മ്യൂട്ടേഷനുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.

എത്ര വിശ്രമിച്ചാലും വീണ്ടും ക്ഷീണം തോന്നുന്നുണ്ടോ? പ്രത്യേകിച്ച്‌ കാരണമില്ലാതെയാണോ ക്ഷീണമുണ്ടാകുന്നത്?

ശ്വസകോശ അര്‍ബുദം

പുകവലിയുടെ ഏറ്റവും മാരകമായ അനന്തര ഫലമാണ് ശ്വാസകോശ അര്‍ബുദം. സിഗരറ്റിനൊപ്പം ചൂടുള്ള ചായ പതിവായി കുടിക്കുമ്ബോള്‍ അത് ശ്വാസകോശകലകളെ കൂടുതല്‍ പ്രകോപിപ്പിക്കുകയും നീര്‍വീക്കം വരുത്തുകയും ചെയ്യുന്നു. കാലക്രമേണ സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ കോശങ്ങളില്‍ മുറിവുകള്‍,മ്യൂട്ടേഷനുകള്‍ എന്നിവയെല്ലാം സംഭവിക്കാം.

തൊണ്ടയിലെ കാന്‍സര്‍

തൊണ്ട വളരെ സെന്‍സിറ്റീവായ ഭാഗമാണ്. ഉയര്‍ന്ന ചൂടും മറ്റും തൊണ്ടയെ വളരെ ദോഷകരമായി ബാധിക്കും. പുകവലിക്കുമ്ബോള്‍ ഫോര്‍മാര്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ തൊണ്ടയിലേക്ക് എത്തുന്നു. ഇതോടൊപ്പം ചൂടുള്ള ചായ കലകളുടെ നാശത്തിനും ഇടയാക്കുന്നു. ഈ രണ്ട് ഘടകങ്ങളുംകൂടിയാകുമ്ബോള്‍ വിട്ടുമാറാത്ത വീക്കം, ശബ്ദത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും കാലക്രമേണ തൊണ്ടയിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്കറിയാമോ? മനുഷ്യന് ശരീരത്തില്‍ ഈ എട്ട് അവയവങ്ങള്‍ ഇല്ലാതെയും അതിജീവിക്കാന്‍ സാധിക്കും

ഹൃദ്രോഗം

പുകയിലയിലെ നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിക്കും. അതേ സമയം ചായ അധികമായി കുടിക്കുമ്ബോള്‍ അതിലടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയത്തിന്റെ സിസ്റ്റത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദയ ധമനികളുടെ തകരാറിനും കൊളസ്‌ട്രോള്‍ വര്‍ധിക്കാനും ഹൃദയാഘാതത്തിനും ഒക്കെയുളള സാധ്യത വര്‍ധിപ്പിക്കുന്നു.

വന്ധ്യതയ്ക്ക് കാരണമാകുന്നു

പുകവലി ഹോര്‍മോണുകളുടെ അളവ്, ബീജങ്ങളുടെ എണ്ണം, രക്തയോട്ടം എന്നിവയെ എല്ലാം ബാധിക്കുന്നു. ഇവയെല്ലാം സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതയ്ക്കും ലൈംഗിക ശേഷിക്കുറവിനും കാരണമാകുന്നു. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്ന പുകയിലയിലെ കഫീനുമായി ചായ ചേരുമ്ബോള്‍ പ്രത്യുത്പാദന ആരോഗ്യത്തിനുള്ള അപകട സാധ്യത കൂടുതലാകും.

എല്ലാത്തരം വിയര്‍പ്പും ഒരുപോലെയല്ല; ചിലതൊക്കെ രോഗത്തെക്കുറിച്ച്‌ ശരീരം നല്‍കുന്ന മുന്നറിയിപ്പുകളാണ്

വയറ്റില്‍ അള്‍സര്‍ ഉണ്ടാകുന്നു

ചായ വയറിലെ ആസിഡ് ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. നിക്കോട്ടിന്‍ ആമാശയ പാളിയെ ദുര്‍ബലപ്പെടുത്തുന്നു. ഇത് രണ്ടും ദഹനനാളത്തില്‍ അണുബാധ ഉണ്ടാക്കിയേക്കാം. ഇത് പലപ്പോഴും വേദനാജനകമായ അള്‍സറുകള്‍ക്ക് കാരണമാകുന്നു. അസഹ്യമായ വേദന, ദഹനക്കേട്, ഓക്കാനം, രക്തസ്രാവം എന്നിവയെല്ലാം അള്‍സറിന്റെ ഭാഗമായി ഉണ്ടാവാം.

ഓര്‍മ്മക്കുറവ്

പുകവലി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഓര്‍മ്മയേയും ചിന്താശേഷിയേയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഒഴിഞ്ഞ വയറ്റില്‍ ചൂട് ചായയോടൊപ്പം സിഗരറ്റും കൂടിയാകുമ്ബോള്‍ തലവേദന, തലകറക്കം,ഓര്‍മ്മക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം.

ലക്ഷണങ്ങള്‍ പുറത്തുവരാന്‍ സമയമെടുക്കും; വൃക്ക കാന്‍സര്‍ എന്ന വില്ലനെ അറിയാം

പക്ഷാഘാത സാധ്യത

നിക്കോട്ടിനും, കഫീനും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഇവ ഒരുമിച്ചാകുമ്ബോള്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയുമുണ്ട്. രക്തം കട്ടപിടിക്കുമ്ബോള്‍ ഇത് പ്രധാനപ്പെട്ട ധമനികളില്‍ ബ്ലോക്കുണ്ടാക്കുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്‌തേക്കാം. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം ഇവയുള്ളവരില്‍ പ്രത്യേകിച്ചും അപകട സാധ്യത കൂടുതലാണ്.

Content Highlights : Do you have the habit of smoking cigarettes with tea? If so, you may have serious health problems

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter