Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിയ സീഡ്‌സ് എത്ര സമയം വെള്ളത്തില്‍ കുതിര്‍ക്കണം; അറിയാം

ചിയ സീഡ്‌സ് എത്ര സമയം വെള്ളത്തില്‍ കുതിര്‍ക്കണം; അറിയാം

Reporter 2 months ago

ചിയ വിത്തുകള്‍ വളരെ പോഷക സമൃദ്ധമാണ്. ഇവ ജ്യൂസിലും പുഡ്ഡിംഗിലും സ്മൂത്തിയിലും ഒക്കെ ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.

എന്നാല്‍ പലര്‍ക്കുമുളള സംശയമാണ് ചിയാ സീഡ്‌സ് എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത് എന്നത്. ചിയ സീഡ്‌സ് മൃദുവാക്കാന്‍ 10-15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിര്‍ത്താല്‍ മതിയാകും. 1 ടേബിള്‍ സ്പൂണ്‍ ചിയാസീഡ് 3 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി 10-15 മിനിറ്റ് വച്ചാല്‍ ഈ വിത്തുകള്‍ ദ്രാവകം ആഗിരണം ചെയ്യുകയും ഇതിലെ ലയിക്കുന്ന നാരുകള്‍ കാരണം ഒരു ജെല്‍ രൂപപ്പെടുകയും ചെയ്യും.

എത്രസമയം കുതിര്‍ക്കുന്നതാണ് കൂടുതല്‍ ഗുണപ്രദം

ഇവ 10-15 മിനിറ്റ് കുതിര്‍ത്താല്‍ മതിയാകും. എന്നാല്‍ 30 അല്ലെങ്കില്‍ 2 മണിക്കൂര്‍ വരെ കുതിര്‍ക്കുന്നത് അവയ്ക്ക് കൂടുതല്‍ ദ്രാവകം ആഗിരണം ചെയ്യാനും മൃദുവും പൂര്‍ണവുമായ ഘടന ലഭിക്കാനും സഹായിക്കുന്നു.പുഡ്ഡിംഗും മറ്റും തയ്യാറാക്കാന്‍ ഈ രീതിയിലില്‍ കുതിര്‍ക്കുന്നത് നന്നായിരിക്കും.

ഒറ്റയിരിപ്പിന് ഒരു കുപ്പി മദ്യം അകത്താക്കുമെന്ന് വീമ്പ് പറയാറുണ്ടോ?എങ്കില്‍ ഇത് അറിഞ്ഞിരുന്നോളൂ?

ഗുണങ്ങള്‍

ചിയ സീഡ്‌സ് രാത്രിമുഴുവന്‍ കുതിര്‍ക്കാനിടുന്നതാണ് ഗുണപ്രദമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ക്കേണ്ടതിന്റെ ആവശ്യമില്ല. ചിയ സീഡ്‌സിലെ പോഷകങ്ങളായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ആരോഗ്യത്തിന് ഗുണകരമാണ്. ഇവ കുതിര്‍ക്കുമ്പോള്‍ അവയുടെ പുറംതോട് മൃദുവാകുകയും ദഹനംഎളുപ്പമാക്കുകയും ചെയ്യും.ചിയ സീഡ്‌സ് അവയുടെ ഭാരത്തിന്റെ 10-12 മടങ്ങ് വെള്ളം ആഗിരണം ചെയ്യുന്നു.ഇത് വയറ് നിറഞ്ഞിരിക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

Content Highlights :How long should chia seeds be soaked in water. Chia seeds should be used after soaking in water

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter