Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ല'; വീണ്ടും റീലുമായി പ്രധാനമന്ത്രി

'ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ല'; വീണ്ടും റീലുമായി പ്രധാനമന്ത്രി

Reporter 3 months ago

ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്‍സ്റ്റഗ്രാം റീലിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘങ്ങളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയവുമായ പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കേന്ദ്രം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി റീല്‍ തുടങ്ങിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനും വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"വിശ്വസനീയമായ ഒരു പരീക്ഷാ സംവിധാനം ഉറപ്പാക്കാൻ ഞങ്ങള്‍ തുടർച്ചയായി ഒന്നിനുപുറകെ ഒന്നായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധിപ്പേരില്‍ നിന്നുള്ള നിർദ്ദേശങ്ങളും കണക്കിലെടുക്കുന്നുണ്ട്. പേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ട ആരെയും, രാജ്യത്തെ കുട്ടികളുടെ ഭാവി കൊണ്ട് കളിക്കുന്ന ഒരു സംഘത്തെയും വെറുതെ വിടില്ല," അദ്ദേഹം പറഞ്ഞു.

പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ചോദ്യപേപ്പർ ചോർച്ചയില്‍ ശിക്ഷിക്കപ്പെടുന്നവർക്ക്‌ പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ്‌ പുതിയ ഭേദഗതി ബില്‍. പൊതുപരീക്ഷകളിലെ അന്യായ നടപടികള്‍ തടയുന്നതിനായുള്ള നിയമത്തിലാണ്‌ സർക്കാർ ഭേദഗതികള്‍ കൊണ്ടുവരുന്നത്‌.




ഒന്നൊന്നായി മാളത്തിലേക്ക്; ജ്വല്ലറിയില്‍ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങള്‍ 'കടത്തി'എലി, അമ്പരന്ന് ജീവനക്കാർ

പരീക്ഷകളില്‍ ക്രമക്കേട്‌ നടത്തി ശിക്ഷിക്കപ്പെടുന്നവരുടെ കുറഞ്ഞ തടവുശിക്ഷ മൂന്നുവർഷത്തില്‍ നിന്ന്‌ അഞ്ച്‌ വർഷമായി ഉയർത്തും. ചോദ്യപേപ്പർ ചോർച്ചാ കേസുകള്‍ പരിഗണിക്കുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്‌. അതിവേഗ കോടതികളില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ തീർപ്പാക്കുകയും ചെയ്യും.

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ബില്‍ പാസാക്കിയതില്‍ കേന്ദ്രസർക്കാരിനെ സോനം വാങ്ചുക് അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പരിഷ്‌കരിക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ബില്‍ എന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: PM Modi Welcomes Parliament Passage Of Exam Reform Bill In New Reel

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter