Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോറും ബ്രഡും കഴിച്ചാല്‍ വണ്ണം വെയ്ക്കുമോ? തമന്നയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ പറയുന്നു

ചോറും ബ്രഡും കഴിച്ചാല്‍ വണ്ണം വെയ്ക്കുമോ? തമന്നയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ പറയുന്നു

Reporter 1 week ago

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യംചെയ്യന്ന കാര്യം ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ്. ചോറ് ചപ്പാത്തി, ബ്രഡ്, മധുരം ഇവയെല്ലാം ഒഴിവാക്കിയാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പലരുടേയും ധാരണ.

ഇതേക്കുറിച്ച്‌ ചില കാര്യങ്ങള്‍ പറഞ്ഞുതരികയാണ് നടി തമന്നയുടെ ഫിറ്റ്‌നസ് ട്രെയിനറായ സിദ്ധാര്‍ഥ് സിങ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് സിദ്ധാര്‍ഥ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്.

വൈറ്റ് റൈസിന് പകരം ബ്രൗണ്‍ റൈസ്, വൈറ്റ് ബ്രഡിന് പകരം ബ്രൗണ്‍ ബ്രഡ്, സാധാരണ തൈരിന് പകരം ഗ്രീക്ക് യോഗര്‍ട്ട് എന്നിവ കഴിച്ചതുകൊണ്ട് മാത്രം ശരീരഭാരം കുറയില്ല. എന്നാല്‍ എപ്പോള്‍ കഴിക്കുന്നു എന്ത് കഴിക്കുന്നു എന്നീ രണ്ട് ലളിതമായ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതിന് പകരം കഴിക്കുന്ന അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. കൃത്യമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് ഭാരം നിയന്ത്രിക്കാം. ചിപ്‌സ്, ഐസ്‌ക്രീം, ചോക്ലേറ്റ് എന്നിവ പോലും കൃത്യമായ അളവില്‍ കഴിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.




ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ?

ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം

പ്രഭാത ഭക്ഷണം

ചില ആളുകള്‍ പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതിരിക്കുകയും രാത്രി കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ബ്രഡ്, മുട്ട, പഴങ്ങള്‍ എന്നിവയുള്‍പ്പടെ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം വേണം കഴിക്കാന്‍.

ഉച്ചഭക്ഷണം

ചോറ്, ചപ്പാത്തി, പരിപ്പ് കറി, പച്ചക്കറികള്‍, വീട്ടില്‍ ഉണ്ടാക്കുന്ന തൈര് എന്നിവയുള്‍പ്പെടുന്ന ഉച്ച ഭക്ഷണം കഴിക്കാം.




ശരീരഭാരം കുറയ്ക്കാൻ 6-6-6 നടത്ത രീതി; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പുതിയ ട്രെൻഡിനെക്കുറിച്ച്‌ അറിയാം

വൈകുന്നേരത്തെ ഭക്ഷണം

വൈകുന്നേരത്തെ ലഘുഭക്ഷണമായി ബ്ലാക്ക് കോഫി, കശുവണ്ടിപ്പരിപ്പ്, അണ്ടിപ്പരിപ്പുകള്‍, ചോളം എന്നിവ കഴിക്കാം.

അത്താഴത്തിന്

അത്താഴത്തിന് ചോറ്, ചപ്പാത്തി, പരിപ്പ്, പച്ചക്കറികള്‍ ഇവയൊക്കെ കഴിക്കാം. പക്ഷേ അത്താഴം രാത്രി 8 മണിക്ക് മുന്‍പ് കഴിക്കണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights : Will eating rice and bread make you gain weight? Tamannaah's fitness trainer talks about what those who want to lose weight need to know

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter