Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
CMRL സാമ്പത്തിക ഇടപാടിലെ വിജിലന്‍സ് കേസ്: പിണറായി വിജയന്‍ നിയമപോരാട്ടത്തിന്; റിട്ട് ഹര്‍ജി നല്‍കി

CMRL സാമ്പത്തിക ഇടപാടിലെ വിജിലന്‍സ് കേസ്: പിണറായി വിജയന്‍ നിയമപോരാട്ടത്തിന്; റിട്ട് ഹര്‍ജി നല്‍കി

Reporter 1 month ago

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിക്കും.

ഹൈക്കോടതി റിട്ട് അപ്പീല്‍ അനുവദിച്ചാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പിണറായി വിജയനായി കോടതിയില്‍ ഹാജരാകും. നാല് റിട്ട് അപ്പീലുകളാണ് സമര്‍പ്പിക്കുക.

പിണറായി വിജയന് പുറമെ മകള്‍ വീണ, മുന്‍ മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസും നിഖിലും ചേര്‍ന്നും വ്യത്യസ്ത അപ്പീലുകള്‍ നല്‍കും. കേസിലെ മറ്റ് പ്രതികളായ വാരിസ്, നന്ദുലാല്‍, ഷൈജല്‍ എന്നിവരും ഒരു റിട്ട് അപ്പീല്‍ നല്‍കും. ഇന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ ഇത് കോടതിയുടെ മുന്നിലേക്ക് എത്തിക്കാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ഭാഗം. ഇ ഡി സംസ്ഥാന ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.




നിയമന വിവാദം: സീമാറ്റിലെ റിസര്‍ച്ച്‌ ഓഫീസര്‍ പദവി രാജിവെച്ച്‌ ബിആര്‍എം ഷഫീറിന്റെ ഭാര്യ

ഇത്രയും നാളും സര്‍ക്കാരായിരുന്നു പിണറായി വിജയന് വേണ്ടി ജോലി ചെയ്തതെന്നും മനസ്സില്ലാ മനസ്സോടെയായിരിക്കും വിജിലന്‍സ് കേസെടുത്തിരിക്കുകയെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രാജിവെക്കണം. പിണറായി വിജയനാണ് ഈ വീടിന്റ ഐശ്വര്യം എന്ന് പറയുന്ന നിരവധി കോണ്‍ഗ്രസുകാര്‍ ഉണ്ടെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍. റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്. ഇതില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

Content High;ights: Pinarayi Vijayan plans to approach the Kerala High Court against the Vigilance case registered in the CMRL-Exalogic financial transaction based on an Enforcement Directorate letter

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter