Dailyhunt
ഡാഷ് മോനേ രേവന്താ പരാമര്‍ശം;പിണറായിക്ക് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും; ഷാഫി പറമ്ബില്‍

ഡാഷ് മോനേ രേവന്താ പരാമര്‍ശം;പിണറായിക്ക് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും; ഷാഫി പറമ്ബില്‍

Reporter 1 week ago

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍ എംപി രംഗത്ത്.

നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളക്ക് വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പറമ്ബില്‍ അഭിപ്രായപ്പെട്ടു.

പ്രളയ അഴിമതി ആരോപണത്തിലും സര്‍ക്കാരിനെതിരെ ഷാഫി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷത്തിന്‍റേത് ആരോപണമല്ല സത്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ വേങ്ങര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയും രംഗത്തെത്തി. ഡാഷ് മോനേ രേവന്താ എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്‌നമാണെന്ന് കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞു.




മുഖ്യമന്ത്രിയെ കാണാൻ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർ ധർമ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം

'വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രീയം അറിയില്ല. അതുകൊണ്ടാണ് വേങ്ങരക്കാരനായ സ്ഥാനാര്‍ത്ഥി വേണം എന്നൊക്കെ പറഞ്ഞത്. അതൊക്കെ തമാശയായിട്ട് കാണുന്നു. വേങ്ങരയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും', കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

രേവന്ത് റെഡ്ഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശത്തിന് 'ഡാഷ് മോനേ രേവന്താ…വിശദമായ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയായിരുന്നു. 'മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.




'എല്‍ഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, അമ്ബതിനായിരം വോട്ടിന് അമ്ബലപ്പുഴയില്‍ ജയിക്കും': ജി സുധാകരന്‍

തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു രേവന്ത് റെഡ്ഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശം. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.

Content Highlight : Shafi Parambil MP comes out with strong criticism against Chief Minister Pinarayi Vijayan for his remarks against Telangana Chief Minister Revanth Reddy

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter