Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദമാമില്‍ ട്രിപയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു

ദമാമില്‍ ട്രിപയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു

Reporter 2 hrs ago

ശിശുദിനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (TRIPA) നേതൃത്വത്തില്‍ ദമാമില്‍ ഏകദിന സ്പോർട്സ് മീറ്റും കുടുംബസംഗമവും സംഘടിപ്പിച്ചു.

കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും മറ്റ് ആഘോഷപരിപാടികളും നടന്നു. ട്രിപ സ്ഥാപകാംഗം ഹാജ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജു രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അശോക് കുമാർ സ്വാഗതവും ട്രഷറർ ഷിയാസ് നന്ദിയും പറഞ്ഞു. കള്‍ച്ചറല്‍ കണ്‍വീനർ മണ്ണറ സുരേഷ്, വനിതാ വിംഗ് പ്രസിഡന്റ് സജ്നി താജ്, സെക്രട്ടറി റൂണ ഷിയാസ് എന്നിവർ ആശംസകള്‍ നേർന്നു.

കണ്‍വീനർമാരായ അരുണ്‍ കുമാർ ഹരീഷ്, സന്തോഷ് ഷാജഹാൻ എന്നിവർ ശിശുദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കായിക മത്സരങ്ങളുടെ നടത്തിപ്പ് അരുണ്‍ രവീന്ദ്രൻ, രാജി അശോക്, ഷിനു നാസർ, ദേവി രഞ്ജു, രാജേഷ് സി.വി., ഷാജഹാൻ, മിനി നഹാസ് എന്നിവർ മേല്‍നോട്ടം വഹിച്ചു. രാജി അരുണ്‍, സജിനി വഹാബ്, അബ്ദുല്‍ വഹാബ്, അബ്ദുല്‍ സലാം, നിസാം യൂസുഫ്, ഹസ്‌കർ, വിഷ്ണു, നഹാസ്, ഷമീം കാട്ടാക്കട, ഗുലാം ഫൈസല്‍ തുടങ്ങി നിരവധി ട്രിപ അംഗങ്ങളും കുട്ടികളും പങ്കെടുത്തു.




ഷെയ്ഖ് സായിദ് റോഡ് ഇന്ന് ഓട്ടക്കാർക്ക് സ്വന്തം; ദുബായ് റണ്ണില്‍ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകള്‍

കായിക മത്സരങ്ങളിലെ വിജയികള്‍ക്കും കുട്ടികള്‍ക്കായി ട്രിപ സംഘടിപ്പിച്ച 'എന്റെ അവധിക്കാലം' എന്ന വിഷയത്തിലുള്ള റീല്‍സ് ചലഞ്ചില്‍ പങ്കെടുത്തവർക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളും ജനറല്‍ മെമ്പർമാരും ചേർന്നാണ് സമ്മാനങ്ങള്‍ കൈമാറിയത്. ട്രിപ കുടുംബാംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തവും കൂട്ടായ സഹകരണവും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി.

Content Highlights: Tripta organised a sports meet and family gathering in Dammam, bringing members and their families together for community activities.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter