Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദിസ് ഈസ് റോങ്; തരംഗമായി റോങ് ഷൂ തിയറി

ദിസ് ഈസ് റോങ്; തരംഗമായി റോങ് ഷൂ തിയറി

Reporter 3 months ago

ഫാഷന്‍ ട്രെന്‍ഡുകള്‍ ദിനംപ്രതി മാറിമറിഞ്ഞ് വരികയാണ്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആക്‌സസറീസ് എല്ലാത്തിലും പുതിയ പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ പുത്തന്‍ തലമുറയ്ക്ക് താല്‍പര്യമാണ്.

അങ്ങനെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒന്നാണ് റോങ് ഷൂ തിയറി. സാധാരണയായി ഒരു വസ്ത്രം ധരിക്കുമ്പോള്‍ അതിന് ചേരുന്ന ചെരുപ്പാണ് ധരിക്കാറ് അല്ലേ?. എന്നാല്‍ ഇന്ന് അതല്ല ട്രെന്‍ഡ്. വസ്ത്രത്തിന് ഒട്ടും ചേരാത്ത ചെരുപ്പുകള്‍, ഉദാഹരണത്തിന് സാരിയോടൊപ്പം ഷൂ, അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രത്തോടൊപ്പം ഒട്ടും യോജിക്കാത്ത ചെരിപ്പ് ധരിക്കുകയാണ് ഇപ്പോഴത്തെ സ്‌റ്റെല്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ ട്രെന്‍ഡിനെയാണ് ' റോങ് ഷൂ തിയറി' എന്ന് വിളിക്കുന്നത്.




പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് മുന്‍പ് കഴുകണമെന്ന് പറയുന്നത് എന്തുകൊണ്ട്

പ്രശസ്ത അമേരിക്കന്‍ സ്റ്റെലിസ്റ്റായ അലിസണ്‍ ബോണ്‍സ്റ്റീന്‍ ആണ് റോങ് ഷൂ തിയറി എന്ന ആശയം അവതരിപ്പിച്ചത്. ഒരു ഔട്ട്ഫിറ്റിനൊപ്പം അതിന് ഒട്ടും ചേരാത്ത ഒരു സ്റ്റെല്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.ബോളിവുഡ് ഫാഷന്‍ ഐക്കണുകളായ സോനം കപൂര്‍,ആലിയഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരൊക്കെ ഈ ട്രെന്‍ഡിന്റെ ആരാധകരാണ്.

ഒരു ഫ്‌ളോറല്‍ മാക്‌സി ഡ്രസിനൊപ്പം സാന്‍ഡലുകള്‍ക്ക് പകരം സ്‌പോര്‍ട്‌സ് ഷൂ ധരിക്കാം, ഫോര്‍മല്‍ പാന്റിനൊപ്പം ഷൂവിന് പകരം സ്‌പോര്‍ട്ടിയായ ട്രെയിനറുകള്‍ പരീക്ഷിക്കാം. ഒരു പാര്‍ട്ടിവെയര്‍ ഡ്രസിനൊപ്പം ഹൈ ഹീല്‍സ് ഇടുന്നതിന് പകരം സ്‌പോര്‍ട്ടിയായ ഒരു സ്‌നീക്കേഴ്‌സ് ഇടാം. ഒരു ഫ്‌ളോറല്‍ സമ്മര്‍ വസ്ത്രത്തോടൊപ്പം അല്‍പം ഹെവിയായ കോംബാറ്റ് ബൂട്ട്‌സ് ഇട്ടാം, വേനല്‍കാല ഡ്രസുകള്‍ക്കൊപ്പം ബൂട്ട്‌സ് പെയര്‍ ചെയ്യുന്നതും ഇപ്പോള്‍ വലിയ ട്രെന്‍ഡാണ്. ന്യൂട്രല്‍ കളറിലുള്ള വസ്ത്രമാണെങ്കില്‍ ഷൂസ് നല്ല ബ്രൈറ്റ് നിറത്തിലുള്ളതാണെങ്കില്‍ ആകര്‍ഷകമായിരിക്കും.





ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ നിങ്ങളുടെ ലുക്ക് ആകെ മാറും. ഇങ്ങനെയുള്ള കോണ്‍ട്രാസ്റ്റ് ഫാഷനാണ് റോങ് ഷൂ തിയറിയിലൂടെ ഉദ്ദേശിക്കുന്നത്.ഒരു വസ്ത്രത്തിനോടൊപ്പം അതേ നിറത്തിലുളള ചെരുപ്പ് വേണം എന്ന നിയമത്തെ പൊളിച്ചെഴുതുകയാണ് ഈ നിയമംകൊണ്ട് അര്‍ഥമാക്കുന്നത്. ഫാഷന്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല മറിച്ച്‌ നമുക്ക് സന്തോഷം നല്‍കുന്നതും സൗകര്യപ്രദവുമായത് ധരിക്കാനാണ് എന്നതാണ് ഈ ട്രെന്‍ഡിന്റെ പ്രധാന ഉദ്ദേശ്യം.

Content Highlights : Fashion trends are changing day by day. What is the Wrong Shoe Theory that is trending in the fashion industry?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter