ഇന്ത്യൻ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.
ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സംബന്ധിച്ച് ആമസോണ്‍ പുറത്തിറക്കിയ പ്രസ്താവനയാണ് ശ്രദ്ധ നേടുന്നത്.
'അത് അസ്ലം തന്നെയാണെന്ന് തോന്നി,' സഞ്ജയ് ദത്തിന്റെ പ്രകടനത്തെ വാഴ്ത്തി യഥാർത്ഥ SP-യുടെ ഭാര്യ
ദൃശ്യം 3 യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോസ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങളുമായി ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന് ഇനി യാതൊരു ബന്ധവുമില്ലെന്നും ആമസോണ്‍ വ്യകതമാകുന്നുണ്ട്. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം തിയേറ്ററില്‍ വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ പത്തിന് ചിത്രം തിയേറ്ററില്‍ കാണാൻ ആകും. ഇന്ത്യയില്‍ മാത്രമാകും ചിത്രം റിലീസിന് എത്തുന്നത്. സിനിമയുടെ മൂന്നാം ഭാഗത്തിന് മുൻപ് ചിത്രം തിയേറ്ററില്‍ എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കുണ്ട്.

മലയാളത്തില്‍ ത്രില്ലർ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാർക്ക് നല്‍കിയ ചിത്രമായിരുന്നു മോഹൻലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ശ്രീരാമന്റെ വേഷം ആദ്യം നിരസിച്ചു,' രാമായണം തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി രണ്‍ബീർ കപൂർ
അതേസമയം, രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. 'ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങള്‍ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങള്‍ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കില്‍ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തില്‍ ഒരു നരേറ്റിവ് പാറ്റേണ്‍ ഉണ്ടായിരുന്നു എന്നാല്‍ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണില്‍ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കില്‍ പറയാം', ജീത്തു ജോസഫിന്റെ വാക്കുകള്‍.

