Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലെ അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാര്‍ ഷോറൂമിലെ അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

Reporter 1 week ago

ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോള്‍ (27) ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഷിജിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദുബായിലെ പ്രമുഖ വാണിജ്യ സ്ഥാപനമായ 'ദി കാർ സൂപ്പർ സ്റ്റോറി'ല്‍ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിൻ. എട്ടു മാസം മുമ്പാണ് ജോലി ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം ദുബായില്‍ എത്തിയത്. ഷിജിന്റെ വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രമാണ് പൂർത്തിയായത്. പാലക്കാട് സ്വദേശിനിയായ ശ്രുതി മോഹൻ ആണ് ഷിജിന്റെ ഭാര്യ. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് ദുബായിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമില്‍ പാചകവാതക (ഗ്യാസ്) സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടവിവരം ലഭിച്ചയുടൻ തന്നെ ദുബായ് സിവില്‍ ഡിഫൻസ് ടീമുകള്‍ സംഭവസ്ഥലത്തേക്ക് എത്തുകയും സമയോചിത ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സിവില്‍ ഡിഫൻസിന്റെ വേഗത്തിലുള്ള പ്രവർത്തനം സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സഹായകമായി.




ട്രാഫിക് പിഴകള്‍ പലിശയില്ലാതെ ഗഡുക്കളായി അടയ്ക്കാം; വാഹന ഉടമകള്‍ക്ക് ആശ്വാസവുമായി ദുബായ് പൊലീസ്

സ്ഫോടനത്തിന്റെ വലിയ ശബ്ദവും പ്രകമ്പനവും സമീപവാസികളെയും വ്യാപാരികളെയും ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തി. അപകടത്തില്‍ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായവും വിദഗ്ദ്ധ പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബായ് മീഡിയ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Content Highlights: A Malayali youth passed away in an accident at a car showroom on Dubai's Sheikh Zayed Road, leaving the expatriate community in shock.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter