Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡി കെ ശിവകുമാറിൻ്റെ സത്യപ്രതി‍ജ്ഞാ ചടങ്ങില്‍  കേരള മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ഡി കെ ശിവകുമാറിൻ്റെ സത്യപ്രതി‍ജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Reporter 4 months ago

ബെംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഡി കെ ശിവകുമാറിൻ്റെ സത്യപ്രതി‍ജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.

ചടങ്ങിനായി മുഖ്യമന്ത്രി വി ഡി സതീശൻ ബെംഗളൂരുവിലെത്തി. ചടങ്ങില്‍ വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രിമാരായ പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍ എന്നിവരും പങ്കെടുക്കും.

കർണാടകയില്‍ ഡി കെ ശിവകുമാർ സർക്കാരിലെ മന്ത്രിമാർ ആരൊക്കെയെന്നതില്‍ ധാരണയായി. മുഖ്യമന്ത്രി ഡി കെ ശിവകുമാറും 10 മന്ത്രിമാരും നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. നാളെ വൈകിട്ട് 4. 15നാണ് സത്യപ്രതിജ്‌ഞ. മന്ത്രിസഭയില്‍ രണ്ടു മലയാളികളും ഇടംപിടിച്ചു. കെ ജെ ജോർജും യു ടി ഖാദറുമാണ് മന്ത്രിസഭയില്‍ ഇടംപിടിച്ച മലയാളികള്‍. സിദ്ധരാമയ്യ സർക്കാരില്‍ ഊർജ മന്ത്രിയായിരുന്ന
കെ ജെ ജോർജ് കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ്. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് നിയമസഭ സ്‌പീക്കറായിരുന്ന യു ടി ഖാദർ കാസർകോട് ജില്ലയിലെ ഉള്ളാല്‍ സ്വദേശിയാണ്. മംഗലൂരു നിയമസഭമണ്ഡലത്തില്‍ നിന്നും നാലാം തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.




പരീക്ഷാ പുനർ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ച; CBSE ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പ്രധാന വകുപ്പുകളിലൊന്നില്‍ മന്ത്രിയാകും. മുതിർന്ന നേതാക്കളായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി, എംബി പാട്ടീല്‍, പ്രിയങ്ക് ഖർഗെ തുടങ്ങിയവരും മന്ത്രിമാരാകുമെന്നാണ് വിവരം. ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

Content Highlights:Kerala Chief Minister and several state ministers are expected to attend the swearing-in ceremony of DK Shivakumar as Karnataka's new Chief Minister.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter