Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടോസ് ഭാഗ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്; ബൗളിങ് തിരഞ്ഞെടുത്തു

ടോസ് ഭാഗ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്; ബൗളിങ് തിരഞ്ഞെടുത്തു

Reporter 1 month ago

ന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അത്യാവേശം നിറഞ്ഞ മത്സരത്തിന് തയ്യാറെടുത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയല്‍സും.

മത്സരത്തിലെ ടോസ് ഭാഗ്യം തുണച്ചത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ്. ടോസ് നേടിയ എസ്‌ആർഎച്ച്‌ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ റിയാൻ പരാഗും സംഘവും ആദ്യം ബാറ്റ് ചെയ്യും.

പതിനാല് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒൻപത് ജയവും അഞ്ച് തോല്‍വിയുമാണ് ഹൈദരാബാദിന്റെ പക്കലുള്ളത്. അതേസമയം, പതിനാല് മത്സരങ്ങളില്‍ നിന്ന് പതിനാറ് പോയിന്റും,ആയി പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. എട്ട് ജയവും ആറ് തോല്‍വിയുമാണ് ഇതുവരെയുള്ള ആർആറിന്റെ ഈ സീസണിലെ സമ്പാദ്യം.




'വൈഭവിനെ പൂട്ടാനുള്ള പ്ലാൻ കയ്യിലുണ്ട്'; മുന്നറിയിപ്പുമായി SRH നായകൻ കമ്മിന്‍സ്

മത്സരത്തില്‍ പരാജയപ്പെടുന്ന ടീം ഈ സീസണില്‍ നിന്ന് പുറത്താകും. വിജയിക്കുന്ന ടീമിന് ഗുജറാത്ത് ടൈറ്റൻസുമായുള്ള ഒരു മത്സരം കൂടി ബാക്കിയുണ്ട്. ആ കടമ്പ കടക്കുന്നവർക്കേ 2026 ഐപിഎല്‍ കലാശപ്പോരിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനാകൂ.

Content highlight: IPL 2026: RR vs SRH matchday toss updates

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter