Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈ പടം സൂപ്പര്‍ ഹിറ്റാകും, ആക്ഷൻ സീനുകള്‍ ഗംഭീരം, പെപ്പെ പൊളിച്ചു; മികച്ച പ്രതികരണം നേടി കാട്ടാളൻ

ഈ പടം സൂപ്പര്‍ ഹിറ്റാകും, ആക്ഷൻ സീനുകള്‍ ഗംഭീരം, പെപ്പെ പൊളിച്ചു; മികച്ച പ്രതികരണം നേടി കാട്ടാളൻ

Reporter 4 months ago

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം 'കാട്ടാളൻ' തിയേറ്ററില്‍ എത്തിയിരിക്കുകയാണ്.

ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാട്ടാളൻ സൂപ്പർ ഹിറ്റാകുമെന്നാണ് പടം കണ്ടിറങ്ങിയവർ പറയുന്നത്. പെപ്പെയുടെ അഭിനയത്തിനും ആക്ഷനും കയ്യടികള്‍ കൂടുകയാണ്. സിനിമയുടെ ഫസ്റ്റ് ഹാഫിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.




3 വർഷം എടുത്ത് ചിത്രീകരിച്ച കങ്കുവ പരാജയപ്പെട്ടു, വെറും 51 ദിവസമാണ് കറുപ്പില്‍ സൂര്യ അഭിനയിച്ചത്; ആർ ജെ ബാലാജി

സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാട്ടാളൻ തിയേറ്റർ തൂക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഡ്വാൻസ് ബുക്കിങ്ങിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആയിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന് കാട്ടാളൻ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവാഗതനായ പോള്‍ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമാണിത്.

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനില്‍, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കില്‍' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തില്‍നിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തില്‍നിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.




ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പോകുന്നവനല്ല ജോർജുകുട്ടി, മൂന്നാമതും 200 കോടി, ബോക്സ് ഓഫീസിനെ ഞെട്ടിച്ച്‌ മോഹൻലാല്‍

മലയാളത്തില്‍ ഇതുവരെ കാണാത്ത പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തില്‍ ആണ് ആക്ഷൻ രംഗങ്ങള്‍ തായ്ലൻഡില്‍ ചിത്രീകരിച്ചത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും ചിത്രത്തിലുണ്ട്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ- ഇന്ത്യൻ ലെവലില്‍ തരംഗമായ കന്നഡ സംഗീത സംവിധായകൻ രവി ബസ്റൂർ സംഗീതമൊരുക്കിയ ചിത്രം, ജോബി വർഗീസ്, പോള്‍ ജോർജ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് രചിച്ചത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി ആർ. ആണ്.

Content Highlights:The first show response for Kattalan has been overwhelmingly positive, with social media flooded with reactions praising the film's storytelling, performances, and technical brilliance. Early audience reactions suggest that the movie has delivered a strong theatrical experience, generating excitement among cinema lovers and fans alike. The film's engaging narrative and impactful moments have already started creating strong word-of-mouth discussions online, boosting expectations for its box office performance.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Reporter